മോണ്ട്രിയല്: മോണ്ട്രിയലില് വീട്ടിലിരുന്ന് സഹപ്രവര്‍ത്തകനുമായി സൂം മീറ്റിങ്ങില്‍ പങ്കെടുക്കുന്നതിനിടെ 45-കാരിയായ കനേഡിയന്‍ സര്‍ക്കാര്‍ ജീവനക്കാരി കൊല്ലപ്പെട്ടു. സെപ്റ്റംബര്‍ 22-ന് റെനെ-ലെവെസ്ക് ബൊളിവാര്‍ഡിലെ അപ്പാര്‍ട്ട്മെന്റിലാണ് സംഭവം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് ഇത് 2026-ല്‍ മോണ്ട്രിയല് പോലീസ് പരിധിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന 19-ാമത്തെ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു.

വെല്‍നെസ് ചെക്കിനായി സ്ഥലത്തെത്തിയ പോലീസ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ടുണീഷ്യന്‍ വംശജയായ യുവതിയുടെ അപ്പാര്‍ട്ട്മെന്റില്‍ പ്രതി പ്രവേശിക്കുകയും ആക്രമണം നടത്തുകയും ചെയ്തതായി നോവൂ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തില്‍ ജീവനക്കാരിയെ നഷ്ടപ്പെട്ടതില്‍ കനേഡിയന്‍ റവന്യൂ ഏജന്‍സി (CRA) അനുശോചനം രേഖപ്പെടുത്തി. ജീവനക്കാര്‍ക്ക് പിന്തുണ നല്‍കുന്നതിനായി പ്രത്യേക പ്രതിസന്ധി പ്രതികരണ സംഘത്തെ നിയോഗിച്ചതായും സിആര്‍എ അറിയിച്ചു.
ALSO READ: നയാഗ്രയിൽ വീട്ടിൽ കയറി യുവാവിനെ വെടിവെച്ചുകൊന്ന സംഭവം; പ്രതി ഒളിവിൽ തന്നെ, നീതി തേടി കുടുംബം
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തുടരുകയാണ്. കൊല്ലപ്പെട്ട യുവതി ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
‘Montreal Government Worker Killed During Zoom Meeting’








