ടൊറന്റോ: യുഎസുമായുള്ള വ്യാപാരയുദ്ധം ശക്തമായി ബാധിച്ച കാനഡയിലെ ചില നഗരങ്ങളില്‍ വാടക നിരക്ക് കൂടുതല്‍ വേഗത്തില്‍ കുറഞ്ഞതായി പുതിയ റിപ്പോര്‍ട്ട്. Rentals.caയും Urbanationനും പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ശരാശരി വാടക കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 4.8 ശതമാനം കുറഞ്ഞു. താരിഫ് ബാധിച്ച ഒഷാവയില്‍ വാടക 10.8 ശതമാനമാണ് കുറഞ്ഞത്.

കാല്‍ഗറി, വിന്‍ഡ്‌സര്‍, കിച്ചണര്‍-കാംബ്രിഡ്ജ്-വാട്ടര്‍ലൂ, ബ്രാന്റ്‌ഫോര്‍ഡ്, ഗ്വെല്‍ഫ്, ഹാമില്‍ട്ടണ്‍, ട്രോയിസ്-റിവിയേര്‍സ്, ലെത്ബ്രിഡ്ജ്, തണ്ടര്‍ ബേ, ഒഷാവ എന്നിവയാണ് താരിഫ് ബാധിത നഗരങ്ങളായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. വാഹന, സ്റ്റീല്‍, അലുമിനിയം, മരവ്യവസായം തുടങ്ങിയ മേഖലകളിലെ തൊഴിലും വരുമാനവുമാണ് പ്രധാനമായും ബാധിക്കപ്പെട്ടത്.
ഒഷാവയില്‍ വാടക 10.8 ശതമാനം കുറഞ്ഞപ്പോള്‍ വിന്‍ഡ്‌സറില്‍ 2.4 ശതമാനം മാത്രമാണ് കുറഞ്ഞത്. വാടക വീടുകളുടെ ലഭ്യത കുറവായതിനാലാണ് വിന്‍ഡ്‌സറില്‍ ഇടിവ് പരിമിതമായതെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, വന്‍കൂവര്‍, സെന്റ് ജോണ്‍സ്, സസ്‌കറ്റൂണ്‍, ഹാലിഫാക്‌സ്, വിക്ടോറിയ, റെജീന, വിന്നിപെഗ്, നനൈമോ, കാംലൂപ്‌സ്, ഗ്രേറ്റര്‍ സഡ്ബറി തുടങ്ങിയ നഗരങ്ങള്‍ താരിഫ് ബാധ കുറവുള്ള മേഖലകളിലാണ്.
ALSO READ: 2027 ജനുവരി 1 മുതൽ പുതിയ വാടക നിരക്ക്; നിർണായക പ്രഖ്യാപനവുമായി പി.ഇ.ഐ.
താരിഫുകള്‍ നിര്‍മാണച്ചെലവിനെയും തൊഴില്‍ വിപണിയെയും ബാധിക്കുന്നുണ്ട്. സ്റ്റീല്‍ നിര്‍മാണച്ചെലവ് ഉയര്‍ന്നതോടെ ടൊറന്റോ, വന്‍കൂവര്‍ എന്നിവിടങ്ങളിലെ ഉയരം കൂടിയ കെട്ടിടങ്ങളുടെ നിര്‍മാണത്തിന് കൂടുതല്‍ ചെലവാകുന്നുണ്ട്. വാടക കുറഞ്ഞതും നിര്‍മാണച്ചെലവ് ഉയര്‍ന്നതും പുതിയ പാര്‍പ്പിട പദ്ധതികളെ ബാധിക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു.
വ്യാപാരയുദ്ധത്തെക്കുറിച്ചുള്ള അനിശ്ചിതത്വം കാരണം പല വാടകക്കാരും വീടുമാറുന്നത് ഒഴിവാക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. താരിഫ് ബാധിച്ച വ്യവസായങ്ങളില്‍ ജോലി വെട്ടിക്കുറയ്ക്കലും നിയമനം മരവിപ്പിക്കലും ജോലി സമയം കുറയ്ക്കലും ഉണ്ടായതോടെ പുതിയ വാടകക്കാര്‍ക്കായി ഉടമകള്‍ വാടക കുറയ്ക്കുകയും കൂടുതല്‍ ഇളവുകള്‍ നല്‍കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഏര്‍പ്പെടുത്തിയ പുതിയ താരിഫുകളുടെ പൂര്‍ണ പ്രത്യാഘാതം ഇതുവരെ പ്രകടമായിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
‘Canada Rent Falls; Oshawa Down 10.8%’








