ഹ്യൂസ്റ്റണ്‍: കനേഡിയന്‍ ബഹിരാകാശ സഞ്ചാരി ജോഷ്വ കെട്രിക് നാസയുടെ സ്പേസ്എക്‌സ് ക്രൂ-13 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ട്. അടുത്ത വ്യാഴാഴ്ച ഫ്‌ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററില്‍നിന്ന് ദൗത്യം വിക്ഷേപിക്കാനാണ് നിലവിലെ തീരുമാനം.

44-കാരനായ കെട്രിക് ഉള്‍പ്പെടെ നാല് പേരാണ് ക്രൂ-13 ദൗത്യത്തിലുള്ളത്. ദൗത്യത്തിന്റെ ഭാഗമായി സംഘം ആറ് മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തുടരും.
ഈ കാലയളവില്‍ വിവിധ ശാസ്ത്രീയ പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്തും. ബഹിരാകാശ നിലയത്തിന്റെ നിര്‍ണായക അറ്റകുറ്റപ്പണികളിലും സംഘം പങ്കെടുക്കും.
നിലവില്‍ ഹ്യൂസ്റ്റണില്‍ ക്വാറന്റീനില്‍ കഴിയുന്ന കെട്രിക് വിക്ഷേപണത്തിനായി ഫ്‌ലോറിഡയിലേക്ക് പോകും. ഏറെക്കാലമായി ബഹിരാകാശത്തേക്ക് പോകണമെന്ന ആഗ്രഹമുണ്ടായിരുന്നെന്നും പദ്ധതി അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടുപോയാല്‍ അടുത്ത ആഴ്ച ആ സ്വപ്നം സാക്ഷാത്കരിക്കാനാകുമെന്നും കെട്രിക് പറഞ്ഞു.
ALSO READ: ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ച് അമേരിക്ക: എന്താണ് ‘ഓൺ-ഓർബിറ്റ് സ്പേസ് കൺട്രോൾ’?
കനേഡിയന്‍ പതാകകള്‍ ദൗത്യത്തിനൊപ്പം കൊണ്ടുപോകുമെന്നും കെട്രിക് അറിയിച്ചു. നാല് തലമുറകള്‍ക്ക് മുമ്പ് ഉക്രെയ്‌നില്‍നിന്ന് കാനഡയിലെത്തി ആല്‍ബര്‍ട്ടയില്‍ താമസമാക്കിയ കുടുംബം സൂക്ഷിച്ചിരുന്ന പോക്കറ്റ് വാച്ചും അദ്ദേഹം ഒപ്പം കൊണ്ടുപോകും.
കാനഡയെ പ്രതിനിധീകരിച്ച് ബഹിരാകാശ യാത്ര നടത്തുന്നതില്‍ അഭിമാനമുണ്ടെന്നും കെട്രിക് കൂട്ടിച്ചേര്‍ത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
‘Canadian Astronaut Joshua Kutryk to Join NASA Mission’








