ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (BCPNP) തങ്ങളുടെ ഏറ്റവും പുതിയ നറുക്കെടുപ്പ് ഫലങ്ങൾ പുറത്തുവിട്ടു. ബിസിനസ് രംഗത്തുള്ളവർക്കായി പ്രവിശ്യാ നോമിനേഷനിലേക്ക് അപേക്ഷിക്കാൻ ഇൻവിറ്റേഷൻസ് നൽകികൊണ്ടുള്ളതാണ് ഈ പുതിയ ഡ്രോ.
സെപ്റ്റംബർ 22-ന് നടന്ന ഈ നറുക്കെടുപ്പിൽ Entrepreneur Immigration വിഭാഗത്തിൽപ്പെട്ട ബേസ് സ്ട്രീം (Base Stream), റീജിയണൽ സ്ട്രീം (Regional Stream) എന്നിവയിലൂടെ കുറഞ്ഞത് 10 അപേക്ഷകർക്കാണ് ഇൻവിറ്റേഷൻസ് (Invitations to Apply – ITA) ലഭിച്ചത്. പ്രവിശ്യയിൽ പുതിയ ബിസിനസ് ആരംഭിക്കാനും നിലവിലുള്ള ബിസിനസുകൾ വികസിപ്പിക്കാനും ആഗ്രഹിക്കുന്ന വിദേശ സംരംഭകരെ ലക്ഷ്യമിട്ടാണ് ഈ ഇൻവിറ്റേഷൻസ്. ഈ ഡ്രോയിൽ തിരഞ്ഞെടുക്കപ്പെടാൻ ഇരു സ്ട്രീമുകളിലെയും അപേക്ഷകർക്ക് കുറഞ്ഞത് 119 പോയിന്റ് സ്കോർ ആവശ്യമായിരുന്നു.
Also Read: 2027-ൽ കാനഡയിലേക്ക് വരുന്നവർ ശ്രദ്ധിക്കണം, മാറ്റങ്ങൾ പലത്
Base Stream-ൽ ആവശ്യമായ ഉയർന്ന പ്രവർത്തി പരിചയം, വ്യക്തിഗത ആസ്തി ($600,000), നിക്ഷേപം ($200,000) എന്നിവയ്ക്കൊപ്പം പോസ്റ്റ്-സെക്കൻഡറി വിദ്യാഭ്യാസ യോഗ്യതയോ ബിസിനസ് മാനേജ്‌മെന്റ് പരിചയമോ വേണം. അതേസമയം Regional Stream-ൽ കുറഞ്ഞ വ്യക്തിഗത ആസ്തിയും ($300,000) നിക്ഷേപവും ($100,000) മതിയാകുമെങ്കിലും കമ്മ്യൂണിറ്റി റഫറലും എക്സ്പ്ലോറേറ്ററി സന്ദർശനവും നിർബന്ധമാണ്. ഇൻവിറ്റേഷൻസ് ലഭിക്കുന്ന നാല് മാസത്തിനകം പ്രവിശ്യാ നോമിനേഷനായി അപേക്ഷിക്കണം. നോമിനേഷൻ നേടുന്നവർക്ക് ബിസിനസ് പെർഫോർമൻസ് കരാർ പാലിക്കുന്നതോടെ ഫെഡറൽ വർക്ക് പെർമിറ്റിനും തുടർന്ന് സ്ഥിരതാമസത്തിനും (PR) അപേക്ഷിക്കാവുന്നതാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









