ഓട്ടവ: കാനഡ പെൻഷൻ പ്ലാൻ (CPP) തുകകൾ സെപ്റ്റംബർ 25 വെള്ളിയാഴ്ച ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തും. വിരമിച്ചവർ, ഭിന്നശേഷിക്കാർ തുടങ്ങി ലക്ഷക്കണക്കിന് ആളുകളാണ് ഇതിന്റെ ഗുണഭോക്താക്കൾ. 2026 ജനുവരി മുതൽ നടപ്പിലാക്കിയ 2.0% വാർഷിക വർധനവോടെയുള്ള തുകയാണ് ഈ മാസവും വിതരണം ചെയ്യുന്നത്.
65 വയസ്സിൽ വിരമിക്കുന്നവർക്ക് പ്രതിമാസം പരമാവധി 1,507.65 ഡോളർ ലഭിക്കുമ്പോൾ, പുതിയ ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന ശരാശരി തുക 877.01 ഡോളറാണഅ. ഭിന്നശേഷിക്കാർക്കുള്ള ഡിസെബിലിറ്റി ബെനഫിറ്റ് പരമാവധി 1,741.20 ഡോളറും ശരാശരി 1,234.68 ഡോളറും ലഭിക്കും. സർവൈവേഴ്സ് പെൻഷൻ ഇനത്തിൽ 65 വയസ്സിന് താഴെയുള്ളവർക്ക് പരമാവധി 803.54 ഡോളർ ലഭിക്കുമ്പോൾ, 65 വയസ്സോ അതിൽ കൂടുതലോ ഉള്ളവർക്ക് പരമാവധി 904.59 ഡോളർ ലഭിക്കുന്നതാണ്.
Also Read: സെപ്റ്റംബർ 23 മുതൽ 29 വരെ! കാനഡയിലെ 10 പ്രധാന ആനുകൂല്യങ്ങൾ ഉടൻ അക്കൗണ്ടുകളിലേക്ക്
പൂർണ്ണസമയ വിദ്യാർത്ഥികളായ കുട്ടികൾക്കുള്ള സഹായധനം 307.81 ഡോളറും പാർട്ട് ടൈം വിദ്യാർത്ഥികൾക്ക് (18 മുതൽ 25 വയസ്സ് വരെ) 153.91 ഡോളറും ആണ് തുക. 65 വയസ്സിലെ പോസ്റ്റ്-റിട്ടയർമെന്റ് ബെനഫിറ്റ് പരമാവധി 54.69 ഡോളർ ലഭിക്കും. മരണാനന്തര ആനുകൂല്യമായി ഒറ്റത്തവണ നൽകുന്ന അടിസ്ഥാന തുക പരമാവധി 2,500 ഡോളർ ആണ്. എന്നാൽ മുൻപ് ആനുകൂല്യങ്ങൾ ഒന്നും ലഭിക്കാത്തവർക്കും അർഹരായ ജീവിതപങ്കാളി ഇല്ലാത്തവർക്കും ഇത് പരമാവധി 5,000 ഡോളർ വരെയായി ലഭിച്ചേക്കാം.
60-ാം വയസ്സിൽ പെൻഷൻ വാങ്ങാൻ തുടങ്ങിയാൽ 36% തുക സ്ഥിരമായി കുറയും (പ്രതിമാസം 0.6% കുറവ്). എന്നാൽ 70 വയസ്സ് വരെ കാത്തിരുന്നാൽ 42% തുക അധികമായി ലഭിക്കും (പ്രതിമാസം 0.7% വർധന). 2026-ലെ അടിസ്ഥാന വരുമാന ഇളവ് (Basic Exemption) 3,500 ഡോളർ ആണ്. 74,600 ഡോളർ വരെയുള്ള വരുമാനത്തിന് 5.95% നിരക്കിൽ ജീവനക്കാരനും തൊഴിലുടമയും വിഹിതം അടയ്ക്കണം . 74,600 ഡോളർ മുതൽ 85,000 ഡോളർ വരെയുള്ള തുകയ്ക്ക് CPP2 നിരക്കായ 4% കൂടി ബാധകമാണ്. സ്വയംതൊഴിൽ ചെയ്യുന്നവർ ഇരുഭാഗത്തെയും വിഹിതം ഒന്നിച്ചു നൽകണം. ക്യുബെക്ക് ഒഴികെയുള്ള പ്രവിശ്യകളിൽ ഈ പെൻഷൻ ബാധകമാണ്, ക്യുബെക്കിൽ QPP (Quebec Pension Plan) വഴി സമാനമായ സേവനം ലഭിക്കുന്നു.
പെൻഷൻ തുക സ്വയം അക്കൗണ്ടിലേക്ക് വരില്ല, ഇതിനായി അപേക്ഷിക്കേണ്ടതുണ്ട്. ‘My Service Canada Account’ വഴി ഓൺലൈനായോ ISP-1000 ഫോം പൂരിപ്പിച്ച് തപാലിലോ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷകൾക്ക് 28 ദിവസവും പേപ്പർ അപേക്ഷകൾക്ക് 120 ദിവസവും വരെ പ്രൊസസിംഗ് സമയം എടുത്തേക്കാം. കൂടാതെ, CPP വരുമാനം നികുതിക്ക് വിധേയമാണ്, നികുതി തുക നേരിട്ട് പിടിക്കാൻ സർവീസ് കാനഡയോട് അപേക്ഷിക്കാവുന്നതാണ്.
സെപ്റ്റംബർ 25-ന് ശേഷമുള്ള അടുത്ത പെൻഷൻ തീയതികൾ ഒക്ടോബർ 28, നവംബർ 26, ഡിസംബർ 22 എന്നിവയാണ്. സെപ്റ്റംബർ 25-ന് ബാങ്ക് ഡയറക്ട് ഡെപ്പോസിറ്റ് ലഭിച്ചില്ലെങ്കിൽ, സർവീസ് കാനഡയുമായി ബന്ധപ്പെടാം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









