ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭാ സമ്മേളനത്തിനിടെ ഗ്രീൻലാൻഡുമായി ‘ശാശ്വത’ സുരക്ഷാ കരാറിൽ ഒപ്പുവെച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ, ഗ്രീൻലാൻഡ് പ്രധാനമന്ത്രി ജെൻസ്-ഫ്രെഡറിക് നീൽസൺ എന്നിവരുമായാണ് ആർട്ടിക് ദ്വീപിലെ ഭാവി സൈനിക സഹകരണത്തിനായുള്ള ഈ സുപ്രധാന കരാറിൽ ട്രംപ് ഒപ്പുവെച്ചത്.
കരാറിൻ്റെ പൂർണ്ണരൂപം ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഗ്രീൻലാൻഡിൽ രണ്ട് യു.എസ് സൈനിക താവളങ്ങൾ നിർമ്മിക്കാൻ ഇതിലൂടെ സാധിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ഇതൊരു ശാശ്വതമായി നിലനിൽക്കുന്ന കരാറാണെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ വിശേഷിപ്പിച്ചു. അമേരിക്കയുടെ ഉറച്ച സുഹൃത്തായി ഗ്രീൻലാൻഡ് തുടരുമെന്ന് നീൽസൺ പ്രതികരിച്ചു. ആഗോള സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഗ്രീൻലാൻഡിനെ അമേരിക്കയുടെ ഭാഗമാക്കണമെന്ന് ഒരു വർഷം മുൻപ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. അവർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഗ്രീൻലാൻഡിന്റെ കാര്യത്തിൽ ഞങ്ങൾ ഒരു തീരുമാനമെടുക്കും എന്നായിരുന്നു അന്നത്തെ പരാമർശം. ഇതിൽ നിന്നുള്ള വലിയൊരു ചുവടുമാറ്റമാണ് ഈ പുതിയ കരാർ.
Also Read: സെപ്റ്റംബർ 23 മുതൽ 29 വരെ! കാനഡയിലെ 10 പ്രധാന ആനുകൂല്യങ്ങൾ ഉടൻ അക്കൗണ്ടുകളിലേക്ക്
പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി മാർക്ക് കാർണി ചിലി, അംഗോള, ജോർദാൻ, യു.എ.ഇ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഗ്രീൻലാൻഡിന് സ്വന്തം ഭാവി തീരുമാനിക്കാനുള്ള പ്രത്യേക അവകാശമുണ്ടെന്ന നിലപാടാണ് അദ്ദേഹം നേരത്തെ സ്വീകരിച്ചിരുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









