ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (BCPNP) തങ്ങളുടെ താൽക്കാലിക റൂറൽ/റിമോട്ട് ഹെൽത്ത് സപ്പോർട്ട് ഇനിഷ്യേറ്റീവ് (Temporary Rural/Remote Health Support Initiative – TRHSI) പദ്ധതിയുടെ ഏറ്റവും പുതിയ നറുക്കെടുപ്പ് ഫലങ്ങൾ പുറത്തുവിട്ടു. 2026 സെപ്റ്റംബർ 17-ന് നടന്ന ഈ നറുക്കെടുപ്പിൽ ഹെൽത്ത് അതോറിറ്റികളിൽ സേവനമനുഷ്ഠിക്കുന്ന അർഹരായ വിദേശ തൊഴിലാളികൾക്കാണ് അവസരം ലഭിച്ചത്.
ഈ രണ്ടാം ഘട്ട നറുക്കെടുപ്പിൽ ആകെ 33 വിദേശ തൊഴിലാളികൾക്കാണ് പ്രവിശ്യാ നോമിനേഷനായി അപേക്ഷിക്കാനുള്ള ഇൻവിറ്റേഷൻ (ITA) ലഭിച്ചത്. മെഡിക്കൽ മേഖലയിൽ സേവനം ചെയ്യുന്ന ക്ലീനിംഗ്, സെക്യൂരിറ്റി വിഭാഗങ്ങളിലെ വിദേശ തൊഴിലാളി (Foreign Worker) സ്ട്രീമിൽ ഉൾപ്പെട്ട അപേക്ഷകരെയാണ് ഇതിലേക്ക് തിരഞ്ഞെടുത്തത്. കുറഞ്ഞ CRS സ്കോർ 60 ആയിരുന്നു.
Also Read: BC PNP ഡ്രോ: സെപ്റ്റംബർ 10-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ
ഈ പദ്ധതി വഴി അപേക്ഷിക്കുന്നവർ കുറഞ്ഞത് ഒമ്പത് മാസം തുടർച്ചയായി ഒരേ തൊഴിലുടമയ്ക്കു കീഴിൽ മുഴുവൻ സമയ ജോലി ചെയ്തിരിക്കണം. ലൈറ്റ് ഡ്യൂട്ടി ക്ലീനേഴ്സ് (Light-duty Cleaners – NOC 65310), ജാനിറ്റേഴ്സ് ആൻഡ് കെയർടേക്കേഴ്സ് (Janitors, Caretakers, Heavy-duty Cleaners – NOC 65312), സെക്യൂരിറ്റി ഗാർഡുകൾ (Security Guards – NOC 64410) എന്നിവർക്കാണ് പ്രധാനമായും അവസരം ലഭിക്കുക. ബിസി നോമിനേഷൻ ലഭിക്കുന്നവർക്ക് ഫെഡറൽ സർക്കാരിന് പി.ആർ (PR) അപേക്ഷ നൽകാനും, അപേക്ഷ സ്ഥിരീകരണത്തിന് (AOR) കാത്തിരിക്കാതെ തന്നെ Bridging Open Work Permit (BOWP) സ്വന്തമാക്കാനും സാധിക്കും. ഈ പദ്ധതിയിലേക്കുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 ഒക്ടോബർ 7 രാത്രി 11:59 വരെ നീട്ടിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









