സിഡ്നി: നോവ സ്കോഷ്യയിലെ കേപ് ബ്രെട്ടണിൽ കനത്ത മഴയെത്തുടർന്ന് റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമാകുന്നു. പ്രളയസാധ്യതയുള്ള റോഡുകളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതർ പ്രദേശവാസികൾക്ക് നിർദേശം നൽകി.
ശനിയാഴ്ചയും ഞായറാഴ്ചയും മേഖലയിൽ ശക്തമായ മഴ തുടരുമെന്നാണ് എൻവയോൺമെന്റ് കാനഡയുടെ പ്രവചനം. ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 20 മില്ലീമീറ്റർ വരെയും, ആകെ 200 മില്ലീമീറ്റർ വരെയും മഴ ലഭിക്കാൻ സാധ്യതയുണ്ട്.
ALSO READ: കാനഡ ഇനി പഴയപടിയാകില്ല; മഞ്ഞു മലകൾ ഉരുകിത്തീരുന്നു, വരുന്നത് വൻ ദുരന്തമെന്ന് റിപ്പോർട്ട്
വെള്ളപ്പൊക്കത്തെത്തുടർന്ന് സിഡ്നി, ഗ്ലേസ് ബേ എന്നിവിടങ്ങളിലെ പ്രധാനം റോഡുകൾ അടച്ചതായി കേപ് ബ്രെട്ടൺ റീജിയണൽ മുനിസിപ്പാലിറ്റി അറിയിച്ചു. റോഡുകളിലൂടെ കവിഞ്ഞൊഴുകുന്ന വെള്ളത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മേഖലയിൽ പശ്ചാത്തല സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









