Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

ചിറയിൻകീഴിൽ കോൺഗ്രസിൽ കൈയാങ്കളി: രമ്യ ഹരിദാസ് എം.എൽ.എയ്ക്ക് മർദനമേറ്റതായി പരാതി, 7 പേർക്കെതിരെ കേസ്

Canada Varthakal by Canada Varthakal
September 5, 2026
in Kerala
Reading Time: 1 min read
Ramya Haridas MLA

Ramya Haridas MLA

തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസിനുള്ളിലെ വിഭാഗീയതയും ഗ്രൂപ്പ് തർക്കങ്ങളും രൂക്ഷമായതോടെ എം.എൽ.എ രമ്യ ഹരിദാസും പ്രാദേശിക നേതാക്കളും തമ്മിൽ പരസ്യമായ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. കൈയാങ്കളിയിൽ പരിക്കേറ്റ രമ്യ ഹരിദാസ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ എം.എൽ.എ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചിറയിൻകീഴ് പൊലീസ് ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ (എസ്.സി/എസ്.ടി ആക്ട് ഉൾപ്പെടെ) ചുമത്തി കേസെടുത്തിട്ടുണ്ട്.

DOCX

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഔദ്യോഗിക യോഗത്തിൽ എം.എൽ.എയുടെ പി.എ പാളയം പ്രദീപ് പങ്കെടുത്ത് നിർദേശങ്ങൾ നൽകിയതിനെച്ചൊല്ലി പ്രാദേശിക നേതാക്കൾ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ വിമർശനം ഉന്നയിച്ചതാണ് തർക്കങ്ങൾക്ക് വഴിവെച്ചത്. ഇതേത്തുടർന്ന് സജാദ് എന്ന പ്രവർത്തകൻ ക്ഷമ ചോദിച്ച് നിർബന്ധപൂർവം വീട്ടിലേക്ക് ക്ഷണിച്ചതിനെത്തുടർന്നാണ് താൻ അവിടെയെത്തിയതെന്ന് രമ്യ ഹരിദാസ് വ്യക്തമാക്കി. എന്നാൽ അവിടെയെത്തിയപ്പോൾ അഞ്ചെട്ടു പേർ അനുവാദമില്ലാതെ വീഡിയോ പകർത്തി മോശമായി സംസാരിക്കുകയും “വന്നതുപോലെ തിരിച്ചുപോകാൻ കാലുണ്ടാകില്ല” എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും, ഇതിനോടുള്ള സ്വാഭാവിക പ്രതികരണം മാത്രമാണ് തന്റെ ഭാഗത്തുനിന്നുണ്ടായതെന്നും എം.എൽ.എ പറഞ്ഞു.

ADVERTISEMENT

ALSO READ ; ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടത്തിന് തുടക്കം; തൂഫാൻ കെയർ കൂടുതൽ ഊർജ്ജിതമാക്കും

അതേസമയം, എം.എൽ.എയും പി.എയും വീട്ടിലെത്തി മർദിക്കുകയായിരുന്നുവെന്നാണ് ജില്ലാ പഞ്ചായത്തംഗം സജിത്ത് മുട്ടപ്പലം അടക്കമുള്ള എതിർവിഭാഗത്തിന്റെ ആരോപണം. സ്ഥാനാർഥി നിർണയ കാലം മുതൽ മണ്ഡലത്തിന് പുറത്തുനിന്നുള്ള ആളെ അടിച്ചേൽപ്പിച്ചു എന്ന പേരിൽ രമ്യ ഹരിദാസിനെതിരെ പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിൽ ഒരു വിഭാഗത്തിന്റെ അമർഷം നിലനിന്നിരുന്നു. എം.എൽ.എയുടെ പേഴ്‌സണൽ സ്റ്റാഫും പി.എയും ഭരണപരമായ കാര്യങ്ങളിലും വികസന പദ്ധതികളിലും അനാവശ്യമായി ഇടപെടുന്നുവെന്ന പരാതിയും, പ്രാദേശിക സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലെ ഗ്രൂപ്പ് തർക്കങ്ങളുമാണ് ഒടുവിൽ പരസ്യമായ സംഘർഷത്തിലും പൊലീസ്‌ കേസിലും കലാശിച്ചത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Accident that occurred early this morning at Kaipamangalam, Thrissur.
Kerala

വിദ്യാർത്ഥികൾ ട്രിപ്പ് പോയത് കോളേജിൽ അറിയിക്കാതെ; തൃശൂരിൽ അനധികൃത പാർക്കിങ് കവർന്നത് 8 ജീവനുകൾ!

by Canada Varthakal
September 5, 2026
Operation Toofan Phase 2 begins in Kerala
Kerala

ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടത്തിന് തുടക്കം; തൂഫാൻ കെയർ കൂടുതൽ ഊർജ്ജിതമാക്കും

by Canada Varthakal
September 5, 2026
Kaypamangalam car crash kills eight students
Kerala

തൃശൂർ കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു കയറി എട്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

by Canada Varthakal
September 4, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.