സസ്‌കാച്ചെൻ: സസ്‌കാച്ചെവാൻ പ്രവിശ്യയിൽ ആരോഗ്യ പരിരക്ഷാ രംഗം കടുത്ത വെല്ലുവിളി നേരിടുന്നതായി ആൻഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ട് (Angus Reid Institute) നടത്തിയ ഏറ്റവും പുതിയ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. ഡോക്ടർമാരുടെ കുറവാണ് പ്രധാന പ്രശ്നം. സസ്‌കാച്ചെവാൻ നിവാസികളിൽ നാലിലൊരാൾക്ക് (26%) ഫാമിലി ഡോക്ടർ ഇല്ല. കാനഡയിലെ ദേശീയ ശരാശരിയേക്കാൾ (അഞ്ചിൽ ഒരാൾ) കൂടുതലാണ് ഇത്. ക്യുബെക്കിനൊപ്പം ഏറ്റവും കൂടുതൽ ആളുകൾക്ക് ഫാമിലി ഡോക്ടർ ഇല്ലാത്ത പ്രവിശ്യകളിൽ ഒന്നാണ് സസ്‌കാച്ചെവാൻ.
ഒരു ആരോഗ്യപ്രശ്നം ഉണ്ടായാൽ ഫാമിലി ഡോക്ടറെ കാണാൻ എളുപ്പമാണോ എന്ന ചോദ്യത്തിന്, സസ്‌കാച്ചെവാനിലെ പ്രതികരിച്ചവരിൽ 50% പേരും അത് ബുദ്ധിമുട്ടാണ് ഒരു ആഴ്ചയോ അതിൽ കൂടുതലോ സമയമെടുക്കും എന്നാണ് സർവ്വേയിൽ മറുപടി നൽകിയത്. ഫാമിലി ഡോക്ടർ ഇല്ലാത്തവർക്ക് മറ്റ് ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതിലും വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
അടിയന്തരമല്ലാത്ത ചികിത്സകൾക്ക് പ്രവേശനം ലഭിക്കാൻ 74% പേർക്ക് ബുദ്ധിമുട്ടുണ്ട്. രോഗനിർണയ പരിശോധനകൾക്ക് (Diagnostic tests) 60% പേർക്ക് ബുദ്ധിമുട്ടുണ്ട്. വിദഗ്ദ്ധ ഡോക്ടർമാരുടെ അപ്പോയിന്റ്‌മെന്റിന് 78% പേർക്ക് ബുദ്ധിമുട്ടുണ്ട്. ഈ ഡാറ്റ അനുസരിച്ച്, സസ്‌കാച്ചെവാനിലെ ആരോഗ്യ സംരക്ഷണ സംവിധാനം വലിയൊരു വിഭാഗം ജനങ്ങൾക്ക് മതിയായ രീതിയിൽ ലഭ്യമല്ല എന്ന് വ്യക്തമാകുന്നു. രാജ്യത്ത് മൊത്തത്തിൽ ഏകദേശം 23,000 ഫാമിലി ഡോക്ടർമാരുടെ കുറവുണ്ടെന്നാണ് ഹെൽത്ത് കാനഡയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
One in four Saskatchewan residents do not have a family doctor: survey






