Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

നവംബറിൽ ഒന്റാരിയോയിൽ ഇത്രയും മാറ്റങ്ങൾ: പുതിയ നിയമങ്ങളും നിരക്ക് വർധനയും ഉൾപ്പെടെ അറിയേണ്ട പ്രധാന വിവരങ്ങൾ

Canada Varthakal by Canada Varthakal
November 2, 2026
in Canada, Ontario
Reading Time: 1 min read
Ontario

Ontario

ടൊറന്റോ‌: 2026 നവംബർ ഒന്നു മുതൽ ഒന്റാരിയോ പ്രവിശ്യയിൽ ഭരണതലത്തിലും ദൈനംദിന ജീവിതത്തിലും നിർണായകമായ നിരവധി പുതിയ നിയമങ്ങളും വ്യവസ്ഥകളും പ്രാബല്യത്തിൽ വരുന്നു. വൈദ്യുതി നിരക്കിലെ മാറ്റങ്ങൾ, ലാൻഡ് രജിസ്ട്രേഷൻ ഫീസ് വർധനവ്, സ്കൂൾ കൗൺസിൽ അംഗങ്ങൾക്കുള്ള പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ, ടൊറന്റോ പ്രോപ്പർട്ടി ടാക്സ് ഇളവുകൾ തുടങ്ങി ജനങ്ങളെ നേരിട്ട് ബാധിക്കുന്ന നിരലവധി മാറ്റങ്ങൾ ഇതിലുണ്ട്.

CT CLIENT WEB ADS doc X 45 4

ലാൻഡ് രജിസ്ട്രേഷൻ സേവനങ്ങളുടെ ഫീസിൽ കൺസ്യൂമർ പ്രൈസ് ഇൻഡക്സ് (CPI) അടിസ്ഥാനമാക്കി നവംബർ 2 മുതൽ 1.4% മുതൽ 1.68% വരെ വർധനവ് വരും. ഇതോടെ ലാൻഡ് ടൈറ്റിൽസ് ആക്ട് പ്രകാരം ഓൺലൈനായി പ്ലാനുകളോ ഡോക്യുമെന്റുകളോ രജിസ്റ്റർ ചെയ്യുന്നതിന് $86.42 ചെലവാകും. റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ ആവശ്യമുള്ള പാർസൽ രജിസ്റ്റർ കോപ്പി ലഭിക്കുന്നതിനുള്ള നിരക്ക് $37.10 ആയി ഉയരും.

ADVERTISEMENT

ഒന്റാരിയോ എനർജി ബോർഡ് (OEB) നവംബർ 1 മുതൽ പുതിയ വിന്റർ ആർ.പി.പി (RPP) നിരക്കുകൾ നടപ്പിലാക്കും. മുൻ നിരക്കുകളെ അപേക്ഷിച്ച് വൈദ്യുതി ഉപയോഗ നിരക്കിൽ 4% മുതൽ 7% വരെ കുറവുണ്ടാകും. ടൈം-ഓഫ്-യൂസ് (TOU) പ്രകാരം ഓൺ-പീക്ക് നിരക്ക് 18.9¢/kWh ആയും (രാവിലെ 7–11, വൈകുന്നേരം 5–7), മിഡ്-പീക്ക് നിരക്ക് 14.6¢/kWh ആയും, ഓഫ്-പീക്ക് നിരക്ക് 9.1¢/kWh ആയും കുറയും. ടയേർഡ് പ്രൈസിംഗിൽ ആദ്യത്തെ 1,000 kWh വരെ 11.2¢/kWh നിരക്കിലും അതിനു മുകളിൽ 13.2¢/kWh നിരക്കിലും ഈടാക്കും. അൾട്രാ-ലോ ഓവർനൈറ്റ് നിരക്ക് രാത്രികാലങ്ങളിൽ 3.7¢/kWh ആയും ഓൺ-പീക്കിൽ 37.7¢/kWh ആയും കുറച്ചിട്ടുണ്ട്.

വൈദ്യുതി നിരക്ക് കുറയുന്നതിനോടൊപ്പം, സർക്കാർ നൽകുന്ന ഒന്റാരിയോ ഇലക്ട്രിസിറ്റി റീബേറ്റ് (OER) 23.5%-ൽ നിന്ന് 15.7% ആയി കുറയും. മാസം 700 kWh വൈദ്യുതി ഉപയോഗിക്കുന്ന ഒരു കുടുംബത്തിന് മുൻപ് ലഭിച്ചിരുന്ന $36-ന് പകരം ഇനി $23 മാത്രമായിരിക്കും പ്രതിമാസ ഇളവ് ലഭിക്കുക.

നവംബർ 1 ഞായറാഴ്ച പുലർച്ചെ 2 മണിക്ക് പ്രവിശ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ക്ലോക്കുകൾ ഒരു മണിക്കൂർ പുറകോട്ട് തിരിച്ച് സ്റ്റാൻഡേർഡ് ടൈമിലേക്ക് മാറും. എന്നാൽ മാനിറ്റോബ അതിർത്തിയോട് ചേർന്നുനിൽക്കുന്ന കെനോറ ഉൾപ്പെടെയുള്ള വടക്കുപടിഞ്ഞാറൻ ഒന്റാരിയോ പ്രദേശങ്ങളിൽ ഡേലൈറ്റ് സേവിംഗ് സമയം സ്ഥിരപ്പെടുത്തുന്നതിനാൽ അവിടെ ക്ലോക്ക് സമയം മാറ്റില്ല. തണ്ടർ ബേ അടക്കമുള്ള മറ്റ് കിഴക്കൻ മേഖലകൾ സാധാരണ പോലെ സമയം മാറ്റും.

മഞ്ഞുകാലം കണക്കിലെടുത്ത് നവംബർ 15 മുതൽ ലണ്ടൻ, ഓട്ടവ തുടങ്ങിയ നഗരങ്ങളിൽ റോഡരികിലെ രാത്രികാല പാർക്കിംഗ് നിരോധനം നിലവിൽ വരും. തടസ്സം സൃഷ്ടിക്കുന്ന വാഹനങ്ങൾക്ക് വൻ തുക പിഴയും ടോവിംഗ് ഫീസും ഈടാക്കുന്നതാണ്.

കുടിശ്ശിക വരുത്തിയ വീടുകളിലെ വൈദ്യുതി, ഗ്യാസ് ബന്ധങ്ങൾ നവംബർ 15 മുതൽ ഏപ്രിൽ 30 വരെ വിച്ഛേദിക്കാൻ പാടില്ലെന്ന് OEB നിർദ്ദേശിച്ചിട്ടുണ്ട്. നവംബർ 15-ന് മുൻപ് വിച്ഛേദിച്ച കണക്ഷനുകൾ ഡിസംബർ 1-നകം പുനഃസ്ഥാപിച്ചു നൽകണം. എന്നാൽ ഇക്കാലയളവിലെ ബിൽ തുകകൾക്ക് പലിശ ഈടാക്കുന്നത് തുടരും.

ഒന്റാരിയോ റെഗുലേഷൻ 309/26 പ്രകാരം സ്കൂൾ കൗൺസിൽ അംഗങ്ങളും പാരന്റ് ഇൻവോൾവ്മെന്റ് കമ്മിറ്റി (PIC) അംഗങ്ങളും നവംബർ 1-നകം പോലീസ് റെക്കോർഡ് ചെക്ക് വിവരങ്ങൾ സമർപ്പിക്കേണ്ടതുണ്ട്. വിദ്യാർത്ഥികളുമായി നേരിട്ട് സമ്പർക്കമില്ലാത്ത കൗൺസിൽ അംഗങ്ങൾക്കും ഈ സുരക്ഷാ പരിശോധന നിർബന്ധമാണ്.

ALSO READ: കാനഡ താത്കാലിക റെസിഡൻസി വിസ കാത്തിരിപ്പ് സമയം കൂടി; പുതിയ കണക്കുകൾ ഇങ്ങനെ

കുറഞ്ഞ വരുമാനക്കാരായ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമുള്ള ടൊറന്റോ സിറ്റിയുടെ പ്രോപ്പർട്ടി ടാക്സ്, യുട്ടിലിറ്റി റിലീഫ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 2 ആണ്. കൂടാതെ 2025 2026ലെ വേക്കന്റ് ഹോം ടാക്സ് (VHT) അടക്കാനുള്ള അവസാന ഗഡു തീയതി നവംബർ 16 ആണ്. 2026 വർഷത്തെ ഡിക്ലറേഷൻ നടത്താനുള്ള ഓൺലൈൻ പോർട്ടൽ നവംബർ ആദ്യവാരം മുതൽ പ്രവർത്തിക്കും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canadacanada malayalam newscanada newsOntario
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

influenza in Canada
Canada

മുൻവർഷത്തെ അപേക്ഷിച്ച് കാനഡയിൽ ഇൻഫ്ലുവൻസ പനി പടരുന്നു: വാക്സിൻ നേരത്തെ എടുക്കാൻ മുന്നറിയിപ്പ്

by Canada Varthakal
November 6, 2026
Air Creebec data breach
Canada

ഹാക്കർമാരുടെ കണ്ണിൽ വിമാനക്കമ്പനികളും; കമ്പ്യൂട്ടർ സിസ്റ്റം ഹാക്ക് ചെയ്തു; എയർ ക്രീബെകിൽ വൻ വിവരച്ചോർച്ച!

by Canada Varthakal
November 6, 2026
telecom scam
Canada

ആപ്പ് ഡൗൺലോഡ് ചെയ്താൽ ‘പണി കിട്ടും’; 24 കോടിയുടെ ഓൺലൈൻ തട്ടിപ്പ് പൊളിച്ചടുക്കി ടൊറന്റോ പോലീസ്!

by Canada Varthakal
November 6, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.