ടൊറന്റോ: ടൊറന്റോ നഗരത്തെ ഭീതിയിലാഴ്ത്തി, മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് വെവ്വേറെ സ്ഥലങ്ങളിൽ കത്തിക്കരിഞ്ഞ കാറുകളിൽ മൃതദേഹങ്ങൾ കണ്ടെത്തി. ഇറ്റോബിക്കോക്ക്, സ്കാർബറോ എന്നീ പ്രദേശങ്ങളിലാണ് ഈ ഞെട്ടിക്കുന്ന സംഭവങ്ങൾ നടന്നത്.

തിങ്കളാഴ്ച രാത്രി 11:24 ഓടെ സ്കാർബറോയിലെ റീസർ റോഡിന് സമീപം നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചതാണ് ആദ്യ സംഭവം. തീയണച്ച ശേഷം നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ഈ സംഭവത്തിന് പിന്നാലെ, ഏകദേശം ഒന്നര മണിക്കൂറിന് ശേഷം ഇറ്റോബിക്കോക്കിലെ ജെയിംസ് ഗാർഡൻ പാർക്കിൽ നിന്നും വലിയ സ്ഫോടന ശബ്ദവും പുകയും ഉയർന്നതായി വിവരം ലഭിച്ചു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിൽ പാർക്കിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിനുള്ളിൽ നിന്നും രണ്ടാമത്തെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.
Also Read: സെപ്റ്റംബർ 23 മുതൽ 29 വരെ! കാനഡയിലെ 10 പ്രധാന ആനുകൂല്യങ്ങൾ ഉടൻ അക്കൗണ്ടുകളിലേക്ക്
രണ്ടുപേരുടെയും മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിന് പിന്നിൽ വലിയ ദുരൂഹത നിലനിൽക്കുന്നതിനാൽ ടൊറന്റോ പൊലീസിലെ ഹൊമിസൈഡ് സ്ക്വാഡ് കേസ് ഏറ്റെടുത്തു. നഗരത്തിന്റെ രണ്ട് അറ്റങ്ങളിലായി നടന്ന ഈ സംഭവങ്ങൾ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യത്തിലും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








