ബ്രിട്ടീഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയയിലെ കൾട്ടസ് ലേക്ക് വാട്ടർ പാർക്കിലുണ്ടായ അപകടത്തിൽ 10 വിദ്യാർത്ഥികളടക്കം 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ ഫീൽഡ് ട്രിപ്പിന്റെ ഭാഗമായി വാട്ടർ പാർക്കിലെത്തിയ മിന്നെഖാഡ മിഡിൽ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്.

തിങ്കളാഴ്ച രാവിലെ 11:20-ഓടെയാണ് സംഭവം. പാർക്കിൽ നടന്ന ഫീൽഡ് ട്രിപ്പിനിടെയാണ് കുട്ടികൾക്ക് പരിക്കേറ്റതെന്ന് കോക്വിറ്റ്‌ലാം സ്കൂൾ ഡിസ്ട്രിക്റ്റ് അധികൃതർ സ്ഥിരീകരിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും എന്നാൽ അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ലെന്നും അധികൃതർ അറിയിച്ചു.
സംഭവസ്ഥലത്ത് വൻ പോലീസ് സന്നാഹവും അടിയന്തര വൈദ്യസഹായ സംഘവും എത്തിയിരുന്നു. രണ്ട് എയർ ആംബുലൻസുകളിലും മറ്റ് ഗ്രൗണ്ട് ആംബുലൻസുകളിലുമായാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
അതേസമയം, പാർക്കിൽ വൈദ്യുതി സംബന്ധമായ തകരാറുണ്ടായതായി ബി.സി. ഹൈഡ്രോ സ്ഥിരീകരിച്ചു. എന്നാൽ, ഈ തകരാറ് പാർക്കിന്റെ സ്വന്തം ഇലക്ട്രിക്കൽ സംവിധാനത്തിലാണെന്നും പൊതുവായ വൈദ്യുതി വിതരണ ശൃംഖലയിലല്ലെന്നും അവർ വ്യക്തമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
12 taken to hospital after incident during field trip to B.C. waterpark
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt









