Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

മുസ്ലിം സമൂഹത്തിന് നേരെ ഭീഷണി; വന്‍കൂവറില്‍ പട്രോളിങ് ശക്തമാക്കി പോലീസ്

Canada Varthakal by Canada Varthakal
September 26, 2026
in Canada
Reading Time: 1 min read
Vancouver Police Department Headquarters

Vancouver Police Department headquarters, where police investigations are handled

വന്‍കൂവര്‍: മുസ്ലിം സമൂഹത്തെ ലക്ഷ്യമിട്ട് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വന്‍കൂവറില്‍ സുരക്ഷ ശക്തമാക്കി പോലീസ്. നഗരത്തിലെ വിവിധ ഇസ്ലാമിക സ്‌കൂളുകൾക്കും സ്ഥാപനങ്ങൾക്കും ഭീഷണി സന്ദേശങ്ങൾ ലഭിച്ച പശ്ചാത്തലത്തിലാണ് പട്രോളിങ് ശക്തമാക്കിയതെന്ന് വന്‍കൂവര്‍ പോലീസ് അറിയിച്ചു. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്.

example pic 24

മുസ്ലിം അസോസിയേഷന്‍ ഓഫ് കാനഡയുമായി ചേര്‍ന്നാണ് പോലീസ് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത്. ഭീഷണി ലഭിച്ചവരും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാവുന്നവരും ഉടന്‍ പോലീസിനെ ബന്ധപ്പെടണമെന്ന് വന്‍കൂവര്‍ പോലീസ് അഭ്യര്‍ഥിച്ചു.

ADVERTISEMENT

ഈ ആഴ്ച ഒന്റാരിയോ, ബി.സി., ക്യുബെക് എന്നിവിടങ്ങളിലെ തങ്ങളുടെ നിരവധി സ്‌കൂളുകള്‍ക്ക് ഒരേ തരത്തിലുള്ള അജ്ഞാത ഇ-മെയില്‍ ലഭിച്ചതായി മുസ്ലിം അസോസിയേഷന്‍ ഓഫ് കാനഡ അറിയിച്ചു. മുസ്ലിം കുട്ടികളെയും കുടുംബങ്ങളെയും സമൂഹാംഗങ്ങളെയും ലക്ഷ്യമിട്ടുള്ള ഭീഷണി സന്ദേശമാണ് ഇ-മെയിലിലുണ്ടായിരുന്നതെന്നും സംഘടന വ്യക്തമാക്കി.

ALSO READ: റഷ്യൻ ഭീഷണി നേരിടാൻ പ്രതിരോധ രംഗത്ത് വേഗത്തിലുള്ള മാറ്റങ്ങൾ വേണം; യൂറോപ്യൻ ഡിഫൻസ് ഏജൻസി

സ്‌കൂളുകള്‍ക്ക് നേരെ അടിയന്തരമോ വ്യക്തമായി നിര്‍ദേശിച്ചിട്ടുള്ളതോ ആയ ഭീഷണിയുണ്ടെന്ന സൂചന ലഭിച്ചിട്ടില്ലെന്നും സംഘടന അറിയിച്ചു. എന്നാല്‍ സംഭവത്തെ ഗൗരവമായി കാണുന്നുവെന്നും സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി. സ്‌കൂളുകളുടെ പ്രവര്‍ത്തനം സാധാരണ നിലയില്‍ തുടരുകയാണെന്നും സംഘടന അറിയിച്ചു.

ഇതിനിടെ, ഒന്റാരിയോയിലെ പീല്‍ മേഖലയില്‍ ഇസ്ലാമിക സ്ഥാപനങ്ങള്‍ക്ക് ലഭിച്ച ഭീഷണി സന്ദേശത്തിലും പോലീസ് അന്വേഷണം ആരംഭിച്ചു. പള്ളികള്‍ക്കും സ്‌കൂളുകള്‍ക്കും സമീപം പട്രോളിങ് വര്‍ധിപ്പിച്ചതായും പോലീസ് അറിയിച്ചു. ലണ്ടന്‍, ഓട്ടവ, വാട്ടര്‍ലൂ മേഖലകളിലെ പോലീസും ഇസ്ലാമിക സ്‌കൂളുകള്‍ക്ക് ലഭിച്ച ഭീഷണി ഇ-മെയിലുകളില്‍ അന്വേഷണം നടത്തുന്നുണ്ട്.

ഭീഷണികള്‍ അംഗീകരിക്കാനാകാത്തതാണെന്നും കാനഡയില്‍ ഇത്തരം സംഭവങ്ങള്‍ക്ക് സ്ഥാനമില്ലെന്നും പൊതുസുരക്ഷാ മന്ത്രി ഗാരി ആനന്ദസംഗരീ പറഞ്ഞു.

2020 മുതല്‍ 2024 വരെ മുസ്ലിം സമൂഹത്തിനെതിരായ പോലീസ് രേഖപ്പെടുത്തിയ വിദ്വേഷ കുറ്റകൃത്യങ്ങള്‍ 170 ശതമാനത്തിലധികം വര്‍ധിച്ചതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇസ്ലാമോഫോബിയക്കെതിരെ ഫെഡറല്‍ സര്‍ക്കാര്‍ വ്യക്തവും ശക്തവുമായ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം അസോസിയേഷന്‍ ഓഫ് കാനഡ ആവശ്യപ്പെട്ടു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

‘Vancouver Police Boost Patrols After Muslim Threats’

Tags: canadacanada malayalam newscanada news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Trump Avenue and Whitestone Drive Intersection
Canada

‘ട്രംപ് അവന്യൂ’വിന്റെ പേര് മാറ്റാൻ തീരുമാനം; പ്രഖ്യാപനത്തിന് പിന്നാലെ സൈന്‍ബോര്‍ഡ് കാണാതായി!

by Canada Varthakal
September 26, 2026
Parliament Hill, Ottawa
Canada

എംപിമാരുടെ പ്രസംഗം എഴുതാനും എഐ;  കാനഡ പാർലമെന്റിൽ പ്രതിഷേധം, ചർച്ചയായി റിപ്പോർട്ട് 

by Canada Varthakal
September 26, 2026
Canadian Products Ban
Canada

നിരോധനം പ്രാബല്യത്തിലേക്ക്: കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ വിലക്ക് ചൊവ്വാഴ്ച മുതൽ

by Canada Varthakal
September 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.