മോഖ: കാനഡയിൽനിന്ന് രണ്ട് മാസം മുൻപ് ജന്മനാട്ടിൽ തിരിച്ചെത്തിയ ഇരുപതുകാരനെ അയൽവാസിയുടെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബിലെ മോഖ സ്വദേശിയായ ഗുർദീപ് സിംഗ് (20) എന്ന ഗാരിയാണ് മരിച്ചത്. ഒക്ടോബർ 31-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
ഗുർദീപിൽനിന്ന് 9 ലക്ഷം രൂപ കൈക്കലാക്കിയ ശേഷം അയൽവാസിയും ഭാര്യയും ചേർന്ന് മകനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മാതാപിതാക്കൾ ആരോപിച്ചു. മകന്റെ കയ്യിലുണ്ടായിരുന്ന വൻ തുക കൈക്കലാക്കാൻ വേണ്ടിയാണ് ആസൂത്രിതമായി ഈ ദാരുണമായ കൊലപാതകം നടത്തിയത് എന്നാണ് കുടുംബത്തിന്റെ പരാതി.
ALSO READ: കാനഡയിലെ ‘നൈറ്റ്‌ലൈഫ്’ നഗരങ്ങളിൽ ഒന്നാമത് ലണ്ടൻ തന്നെ ; ഊബർ സർവേ റിപ്പോർട്ട് പുറത്ത്
ഗുർദീപിന്റെ പിതാവ് കരംജീത് സിംഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളായ ദമ്പതികൾക്കെതിരെ കൊലപാതക കുറ്റം ചുമത്തുകയും കേസിൽ ഉൾപ്പെട്ട ഒരാളെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





