Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

വിസ്ലറിലെ ഇരട്ടക്കൊലപാതകം; പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

Canada Varthakal by Canada Varthakal
September 26, 2026
in British Columbia
Reading Time: 1 min read
Whistler Double Murder Crime Scene

Represented Image

വന്‍കൂവര്‍: 2022-ല്‍ വിസ്ലറില്‍ നടന്ന ഇരട്ട വെടിവയ്പ്പ് കേസില്‍ പ്രതികളായ തന്‍വീര്‍ ഖാഖും ഗിര്‍സുമ്രാന്‍ സഹോതയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മെനിന്ദര്‍ ധാലിവാളിന്റെ കൊലപാതകത്തില്‍ ഇരുവരും ഫസ്റ്റ് ഡിഗ്രി മര്‍ഡറിലും, സതീന്ദര ഗില്ലിന്റെ കൊലപാതകത്തില്‍ സഹോത സെക്കന്‍ഡ് ഡിഗ്രി മര്‍ഡറിലും കുറ്റക്കാരനാണെന്ന് ജ്യൂറി വിധിച്ചു.

example pic 31

വെള്ളിയാഴ്ച വൈകിട്ടാണ് വന്‍കൂവര്‍ ജ്യൂറി വിധി പ്രഖ്യാപിച്ചത്. ഇരുവര്‍ക്കും നിര്‍ബന്ധിത ജീവപര്യന്തം തടവ് ലഭിക്കും. ധാലിവാളിന്റെ കൊലപാതകത്തിന് 25 വര്‍ഷത്തേക്ക് പരോള്‍ ലഭിക്കില്ല. ഗില്ലിന്റെ കൊലപാതകത്തില്‍ സഹോത കുറഞ്ഞത് 20 വര്‍ഷം തടവ് അനുഭവിക്കണമെന്നാണ് ജ്യൂറിയുടെ ശുപാര്‍ശ.

ADVERTISEMENT

2022 ജൂലൈ 24-ന് ഉച്ചയ്ക്ക് ശേഷമാണ് വിസ്ലറിലെ സണ്‍ഡിയല്‍ ഹോട്ടലിന്റെ ഡ്രൈവ്വേയില്‍ വെടിവയ്പ്പുണ്ടായത്. കറുത്ത വസ്ത്രവും ബേസ്‌ബോള്‍ ക്യാപ്പും മെഡിക്കല്‍ മാസ്‌കും ധരിച്ച രണ്ട് പേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഒന്നിലധികം വെടിയേറ്റ ധാലിവാളും ഗില്ലും പിന്നീട് മരണപ്പെട്ടു.

ALSO READ: ഭാര്യയുടെ കൊലപാതകം: മുൻ ‘അമേരിക്കൻ ഐഡൽ’ താരത്തിന് കുരുക്ക്; കോടതിയെ ഞെട്ടിച്ച് കാമുകിയുടെ വെളിപ്പെടുത്തൽ

സംഭവത്തിന് പിന്നാലെ സമീപത്തെ റോഡില്‍ കത്തിച്ച കാറില്‍ നിന്ന് രണ്ട് പേര്‍ കറുത്ത ക്രൈസ്ലര്‍ 200 കാറില്‍ കയറുന്നത് കണ്ടതായി സാക്ഷി പോലീസിനെ അറിയിച്ചു. പിന്നീട് ഈ വാഹനത്തില്‍ നിന്ന് രണ്ട് തോക്കുകള്‍ കണ്ടെത്തി. ബാലിസ്റ്റിക് പരിശോധനയില്‍ തോക്കുകള്‍ വെടിവയ്പ്പുമായി ബന്ധമുള്ളതായും കണ്ടെത്തി.

അപകടത്തിന് പിന്നാലെ ഒരു മണിക്കൂറിനുള്ളില്‍ സ്‌ക്വാമിഷ് പോലീസ് സമാനമായ വാഹനത്തെ തടഞ്ഞു. വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേരില്‍ ഖാഖും സഹോതയും ഉള്‍പ്പെട്ടിരുന്നു. ഇരുവരുടെയും വസ്ത്രങ്ങളിലും ചെരിപ്പുകളിലും കണ്ടെത്തിയ രക്തം ധാലിവാളിന്റേതുമായി പൊരുത്തപ്പെടുന്നതായി ഡിഎന്‍എ പരിശോധനയില്‍ കണ്ടെത്തി.

പ്രതിഭാഗം കേസില്‍ തെളിവുകളൊന്നും ഹാജരാക്കിയില്ല. അറസ്റ്റിന് മുമ്പ് പ്രതികള്‍ മറ്റാരെങ്കിലുമായി വസ്ത്രങ്ങളും ചെരിപ്പുകളും മാറ്റിയിരിക്കാമെന്ന ബദല്‍ വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. എന്നാല്‍ പ്രോസിക്യൂഷന്‍ കേസ് സംശയാതീതമായി തെളിയിച്ചതായി ജ്യൂറി വിലയിരുത്തുകയായിരുന്നു. ഖാഖും സഹോതയും ഒക്ടോബര്‍ 7-ന് കോടതിയില്‍ വീണ്ടും ഹാജരാകും. ശിക്ഷാ നടപടികള്‍ക്കുള്ള തീയതി അന്ന് തീരുമാനിക്കും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

‘Whistler Double Murder: Two Found Guilty’

Tags: canadacanada malayalam newscanada news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Tumbler Ridge Shooting Victims Memorial
British Columbia

ടംബ്ലർ റിഡ്ജ് വെടിവയ്പ്പ്; ചാറ്റ് ജിപിടിയുടെ സുരക്ഷാ വീഴ്ചകളിൽ അന്വേഷണം

by Canada Varthakal
September 26, 2026
Vancouver Police Department Headquarters
British Columbia

മുസ്ലിം സമൂഹത്തിന് നേരെ ഭീഷണി; വന്‍കൂവറില്‍ പട്രോളിങ് ശക്തമാക്കി പോലീസ്

by Canada Varthakal
September 26, 2026
OpenAI chatgpt
British Columbia

AI കമ്പനികൾക്കെതിരെ ക്രിമിനൽ നിയമഭേദഗതി വേണം: ഫെഡറൽ സർക്കാരിനോട് ആവശ്യവുമായി ബി.സി. അറ്റോർണി ജനറൽ

by Canada Varthakal
September 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.