വാഷിങ്ടണ്‍: ഭാര്യ ആഷ്ലിയെ വെടിവെച്ചുകൊന്ന കേസിൽ വിചാരണ നേരിടുന്ന മുൻ ‘അമേരിക്കൻ ഐഡൽ’ താരവും ചർച്ച് ഗായകനുമായ കാലെബ് ഫ്ലിന്നിനെതിരെ (40) നിർണായക വെളിപ്പെടുത്തലുകളുമായി മുൻ കാമുകി. അമേരിക്കയിലെ ഒഹായോ കോടതിയിൽ നടന്ന വിചാരണയിലാണ് കേസിൽ വഴിത്തിരിവായ സാക്ഷിമൊഴിയും തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയത്. ഇരുവരും തമ്മിൽ കൈമാറിയ ഒരു ലക്ഷത്തിലധികം സന്ദേശങ്ങളടങ്ങിയ 34 പുസ്തകങ്ങളാണ് കേസിലെ മുഖ്യ തെളിവായി കോടതിക്ക് മുന്നിലെത്തിയത്.

ഇരുവരും തമ്മിലുണ്ടായിരുന്ന രഹസ്യബന്ധവും ഭാര്യയോടുള്ള കടുത്ത വെറുപ്പും സന്ദേശങ്ങളിൽ വ്യക്തമാണ്. “ജയിലിൽ പോകാതെ അവളെ എങ്ങനെ കൊല്ലണമെന്ന് ഞാൻ പുലർച്ചെ വരെ ആലോചിച്ചു” എന്ന് ഫ്ലിൻ അയച്ച സന്ദേശങ്ങൾ കാമുകിയായ അലെയ്ഗ ബോട്നർ (24) വിചാരണവേളയിൽ പൊട്ടിക്കരഞ്ഞുകൊണ്ട് വായിച്ചു കേൾപ്പിച്ചു. 2026 ഫെബ്രുവരി 16-ന് സ്വന്തം വീട്ടിൽ വെച്ചാണ് ആഷ്ലി കൊല്ലപ്പെടുന്നത്. ആരോ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ചതാണെന്ന് വരുത്തിതീർക്കാൻ ഫ്ലിൻ ശ്രമിച്ചെങ്കിലും, കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ALSO READ: നയാഗ്രയിൽ വീട്ടിൽ കയറി യുവാവിനെ വെടിവെച്ചുകൊന്ന സംഭവം; പ്രതി ഒളിവിൽ തന്നെ, നീതി തേടി കുടുംബം
കൊലപാതകം നടന്ന ദിവസം ഫ്ലിൻ നൽകിയ മൊഴികളിലെ വൈരുദ്ധ്യങ്ങളും വിചാരണയിൽ തെളിവായി. തുടക്കത്തിൽ മാനക്കേട് ഭയന്ന് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യുകയും എഫ്.ബി.ഐയോട് നുണ പറയുകയും ചെയ്തിരുന്നതായി ബോട്നർ സമ്മതിച്ചു. പിന്നീട് അഭിഭാഷകന്റെ സഹായത്തോടെ സത്യം വെളിപ്പെടുത്തിയ അവർ, ഫ്ലിൻ തന്നെയാണ് സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയതെന്ന് വിശ്വസിക്കുന്നതായും കോടതിയിൽ ഉറപ്പിച്ചു പറഞ്ഞു. അതേസമയം, കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്താനായിട്ടില്ലെന്നും സാക്ഷിമൊഴികൾ മാത്രം വെച്ച് കുറ്റക്കാരനാക്കാനാകില്ലെന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
‘Former American Idol Star in Wife’s Murder Trial’




