രാജ്യം ഉറ്റുനോക്കുന്ന വനിതാ സംവരണ ബില്ലിന്മേലുള്ള വോട്ടെടുപ്പ് ഇന്ന് വൈകിട്ട് നാല് മണിക്ക് പാർലമെന്റിൽ നടക്കും. 543 സീറ്റുകളിൽ മൂന്നിലൊന്ന് സ്ത്രീകൾക്കായി നീക്കിവെക്കുന്ന ബിൽ നിയമമാകണമെങ്കിൽ കുറഞ്ഞത് 360 എം.പിമാരുടെ പിന്തുണ ആവശ്യമാണ്. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഈ മാന്ത്രികസംഖ്യ തികയ്ക്കുക സർക്കാരിന് വെല്ലുവിളിയാകും. മൂന്നിലൊന്ന് സംവരണം എന്ന ഉറച്ച നിലപാടിൽ പ്രതിപക്ഷം മാറ്റമില്ലാതെ തുടരുമ്പോൾ, സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള നീക്കത്തെ പ്രതിപക്ഷം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അട്ടിമറിക്കുന്നു എന്നാണ് പ്രധാനമന്ത്രിയുടെയും ബി.ജെ.പിയുടെയും പ്രധാന ആരോപണം.
ബില്ലിന്മേലുള്ള ചർച്ചകൾ ഇന്ന് പുലർച്ചെ ഒരു മണി വരെ നീണ്ടുനിന്നു. ചർച്ചയിൽ സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഫ്രാൻസിസ് ജോർജ് എം.പി ഉന്നയിച്ചത്. വളഞ്ഞ വഴിയിലൂടെ അധികാരം നിലനിർത്താനുള്ള ബി.ജെ.പിയുടെ തന്ത്രമാണ് ഈ ബില്ലെന്ന് അദ്ദേഹം സഭയിൽ കുറ്റപ്പെടുത്തി. പ്രതിപക്ഷ നിരയിൽ നിന്ന് ശക്തമായ എതിർപ്പുകൾ ഉയരുന്നുണ്ടെങ്കിലും, സഭയിൽ ബിൽ പാസാക്കിയെടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി ക്യാമ്പ്. വോട്ടെടുപ്പ് ഫലം പുറത്തുവരുന്നതോടെ വനിതാ സംവരണത്തിന്റെ ഭാവിയിൽ നിർണ്ണായകമായ തീരുമാനമുണ്ടാകും.
Voting on Women’s Reservation Bill today; Opposition in opposition, BJP confident
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



