പാകിസ്താനിലെ ഖൈബർ പഖ്‌തൂൺഖ്വയിലുണ്ടായ വൻ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സംഭവത്തിൽ 22 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്വാത് ജില്ലയിലെ ഒരു നഗരത്തിൽ സംഘടിപ്പിച്ച സമാധാന റാലിക്കിടെയാണ് പോലീസുകാരെ ലക്ഷ്യമിട്ടുള്ള ഈ ആക്രമണമുണ്ടായത്. സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നിട്ടുണ്ട്.
ഇതൊരു ചാവേർ ആക്രമണമാണെന്നാണ് വാർത്താ ഏജൻസികൾ നൽകുന്ന സൂചനയെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പ്രദേശത്തെ ഗോത്ര വർഗ കൗൺസിലായ ‘സ്വാത് അമൻ ജിർഗ’യുടെ നേതൃത്വത്തിലായിരുന്നു സമാധാന റാലി സംഘടിപ്പിച്ചത്. കഴിഞ്ഞ കുറച്ചുമാസങ്ങളായി പ്രദേശത്തെ സുരക്ഷാ സാഹചര്യങ്ങൾ വഷളായതിനെത്തുടർന്ന് സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്ലക്കാർഡുകളുമായാണ് ആളുകൾ റാലിയിൽ പങ്കെടുത്തത്.
സ്ഫോടനത്തിന് പിന്നാലെ പോലീസും മറ്റ് സുരക്ഷാ സേനകളും ചേർന്ന് പ്രദേശം പൂർണ്ണമായും സീൽ ചെയ്തു. പരിക്കേറ്റവരെ രക്ഷാപ്രവർത്തകർ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൻ സുരക്ഷാ സന്നാഹമാണ് പ്രദേശത്ത് നിലവിലുള്ളത്.
Suicide attack during peace rally in Pakistan; 13 dead, 22 injured
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




