Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; വാങ്കൂവറിൽ കെട്ടിട ഉടമകൾക്ക് 55 ലക്ഷം രൂപ പിഴ

Canada Varthakal by Canada Varthakal
November 1, 2026
in British Columbia
Reading Time: 2 mins read
BC Residential Tenancy Branch penalty

BC Residential Tenancy Branch penalty

വാങ്കൂവർ: കെട്ടിടത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുകയും അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ വീഴ്ച വരുത്തുകയും ചെയ്ത വീട്ടുടമസ്ഥർക്ക് വാങ്കൂവറിൽ 90,000 ഡോളർ (ഏകദേശം 55 ലക്ഷത്തിലധികം രൂപ) പിഴ ചുമത്തി. ബി.സി. റസിഡൻഷ്യൽ ടെനൻസി ബ്രാഞ്ചാണ് (RTB) നാല് വ്യക്തികൾക്കും ഒരു കമ്പനിക്കുമെതിരെ ഈ നടപടിയെടുത്തത്.

IMG 20261031 130905 345

ഒറ്റക്കുടുംബത്തിന് താമസിക്കാൻ അനുമതിയുള്ള വാങ്കൂവറിലെ പഴയ കെട്ടിടത്തിൽ നിയമവിരുദ്ധമായാണ് ഉടമകൾ വാടകക്കാരെ താമസിപ്പിച്ചത്. 2025 ജൂലൈയിൽ നഗരസഭാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പ്രധാന നിലയിലും അട്ടിക്കിലും ബേസ്‌മെന്റിലുമായി 21 മുറികൾ തിരിച്ച് 17 പേരെ താമസിപ്പിച്ചതായി കണ്ടെത്തിയത്. അനധികൃത നിർമ്മാണം, കേടായ ഇലക്ട്രിക്കൽ-പ്ലംബിംഗ് സംവിധാനങ്ങൾ, തീപിടുത്ത സുരക്ഷാ ഉപകരണങ്ങളുടെ കുറവ്, അടിയന്തര സാഹചര്യങ്ങളിൽ പുറത്തുകടക്കാനുള്ള വഴികളുടെ അഭാവം എന്നിവയും പരിശോധനയിൽ വ്യക്തമായി. എലികളുടെ ശല്യം, പൂപ്പൽ, വെള്ളച്ചോർച്ച എന്നിവയെക്കുറിച്ച് വാടകക്കാരും പരാതിപ്പെട്ടിരുന്നു.

ADVERTISEMENT

തുടർന്ന് 2025 ഓഗസ്റ്റിൽ കെട്ടിടം ഒഴിയാൻ അധികൃതർ ഉത്തരവിടുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. സാമി ചുയിൻ ഹ്സിയു ലാ, ലിസ പുയി-യി ലാ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കെട്ടിടം. ലൈവ്‌വെൽ ഹോംസ്റ്റേ എന്ന കമ്പനിയും ഇതിന്റെ ഡയറക്ടർമാരായ ജിമി ഹോൺ ചുങ് ലാ, മാത്യു തോസപോൺ ലോ എന്നിവരുമാണ് വാടകക്കരാറുകളിൽ ഉണ്ടായിരുന്നത്.

ALSO READ: കാനഡയിൽ എക്സ്പ്രസ് എൻട്രി മാറുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി ഇമി​ഗ്രേഷൻ വിദ​ഗ്ധർ

ചോദ്യം ചെയ്യലിന് ഹാജരാകാൻ അവസരം നൽകിയിട്ടും ഉടമകൾ സഹകരിച്ചില്ല. ഇതോടെയാണ് RTB ഡയറക്ടർ സ്കോട്ട് മഗ്രെഗർ പിഴ ചുമത്തി ഉത്തരവിട്ടത്. 17 വാടകക്കാരുടെ സുരക്ഷ ഉറപ്പാക്കാത്തതിന് 85,000 ഡോളറും അറ്റകുറ്റപ്പണികൾ നടത്താത്തതിന് 5,000 ഡോളറുമാണ് സംയുക്തമായി പിഴയൊടുക്കേണ്ടത്. കൂടാതെ മുൻ ഹിയറിംഗുകളിൽ തെറ്റായ വിവരങ്ങൾ നൽകിയതിന് ജിമി ഹോൺ ചുങ് ലായ്ക്ക് വ്യക്തിഗതമായി 3,800 ഡോളർ വേറെയും പിഴ ചുമത്തിയിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

WhatsAppFacebookCopy LinkShare

Tags: canada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

mourning for the victims of the vehicle-ramming attack
British Columbia

ലപ്പൂ ലപ്പൂ ആഘോഷത്തിനിടെ വാഹനം ഇടിച്ചുകയറ്റി 11 പേരെ കൊലപ്പെടുത്തിയ കേസ്: വിചാരണക്കിടെ നാടകീയ രം​ഗങ്ങൾ

by Canada Varthakal
November 3, 2026
Representative image
British Columbia

കാണാതായിട്ട് ഒരു വർഷം; ബി.സിയിൽ 11 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

by Canada Varthakal
November 2, 2026
canada-time-change-health-risks
British Columbia

കാനഡയിൽ സമയം മാറ്റുന്നത് അവസാനിപ്പിച്ച് ഈ നാല് പ്രവിശ്യകൾ;  പിന്നാലെ പുതിയ ആരോഗ്യപ്രശ്നങ്ങളെന്ന് വിദഗ്ധർ

by Canada Varthakal
November 1, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.