വാഷിംഗ്ടൺ: അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ മാതാപിതാക്കളുടെ പൗരത്വമോ കുടിയേറ്റ പദവിയോ തെളിയിക്കുന്ന രേഖകൾ നിർബന്ധമാക്കാൻ യു.എസ്. ഭരണകൂടം പദ്ധതിയിടുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവിന്റെ അടിസ്ഥാനത്തിൽ ‘ബർത്ത് ടൂറിസം’ തടയുന്നതിനും ഒരു രാജ്യത്ത് ജനിച്ചത് കൊണ്ട് മാത്രം സ്വാഭാവികമായി കിട്ടുന്ന പൗരത്വം നിയന്ത്രിക്കുന്നതിനുമാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഈ പുതിയ മാറ്റം കൊണ്ടുവരുന്നത്. അമേരിക്കൻ പൗരത്വത്തിന്റെ മൂല്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പാസ്പോർട്ട് നടപടിക്രമങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
പുതിയ അപേക്ഷാ നിയമങ്ങളും മാറ്റങ്ങളും
നിലവിലെ നിയമപ്രകാരം അമേരിക്കയിൽ ജനിച്ച കുട്ടികളുടെ പാസ്പോർട്ടിനായി മാതാപിതാക്കൾ അപേക്ഷിക്കുമ്പോൾ കുട്ടി ബന്ധം തെളിയിക്കുന്ന രേഖകളും തങ്ങളുടെ തിരിച്ചറിയൽ രേഖകളും സമർപ്പിച്ചാൽ മതിയായിരുന്നു. അപേക്ഷാ ഫോമിൽ പൗരത്വം രേഖപ്പെടുത്താറുണ്ടെങ്കിലും അത് തെളിയിക്കുന്ന രേഖകൾ നൽകുന്നത് നിർബന്ധമായിരുന്നില്ല. എന്നാൽ പുതിയ മാർഗനിർദേശപ്രകാരം മാതാപിതാക്കളുടെ പൗരത്വവും കുടിയേറ്റ പദവിയും തെളിയിക്കുന്ന ഔദ്യോഗിക രേഖകൾ കൂടി പരിശോധിച്ച് മാത്രമായിരിക്കും കുട്ടികൾക്ക് പാസ്പോർട്ട് അനുവദിക്കുക.
Also Read more: ‘രാഷ്ട്രീയ തർക്കങ്ങൾ മാറ്റിവെക്കാം’; കാനഡയോടുള്ള സ്നേഹത്തിൽ കുറവില്ലെന്ന് അമേരിക്കൻ സഞ്ചാരികൾ!
പശ്ചാത്തലവും നിലവിലെ നിയമപോരാട്ടവും
വിദേശ നയതന്ത്ര ഉദ്യോഗസ്ഥരുടെ കുട്ടികൾ, തെറ്റായ മാർഗ്ഗങ്ങളിലൂടെ പൗരത്വം നേടാൻ ശ്രമിക്കുന്നവരുടെ കുട്ടികൾ എന്നിവർക്ക് പൗരത്വ ആനുകൂല്യങ്ങൾ ലഭിക്കുന്നത് തടയാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. അതേസമയം, ജന്മാവകാശ പൗരത്വം നിയന്ത്രിക്കാനുള്ള ട്രംപിന്റെ മുൻപത്തെ ഉത്തരവിനെതിരെ സുപ്രീം കോടതി വിധിയടക്കം വന്നിട്ടുള്ള സാഹചര്യത്തിൽ, പുതിയ നിർദേശത്തിനെതിരെയും ഫെഡറൽ കോടതികളിൽ നിയമപോരാട്ടം ആരംഭിച്ചിട്ടുണ്ട്. നിലവിൽ വിവിധ ഏജൻസികളുടെ അന്തിമ മാർഗനിർദേശങ്ങൾ പുറത്തുവരുന്ന മുറയ്ക്കായിരിക്കും നിയമം പൂർണ്ണമായി നടപ്പിലാക്കുക.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
US moves to curb 'birth tourism'; Trump administration imposes strict controls on passport rules.









