Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ തോറ്റാൽ കളി മാറും: ട്രംപിന്റെ പുതിയ മാസ്റ്റർ പ്ലാൻ പുറത്ത്

Canada Varthakal by Canada Varthakal
November 2, 2026
in World
Reading Time: 1 min read
Donald Trump

Image credits: screen grab

വാഷിംഗ്‌ടൺ: യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രതിനിധി സഭയിലോ സെനറ്റിലോ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെടുകയും ഡെമോക്രാറ്റുകൾ മുന്നേറുകയും ചെയ്താൽ താൻ ‘മിസ്റ്റർ വീറ്റോ’ ആയി മാറുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രതിപക്ഷ പാർട്ടിയായ ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ നിയന്ത്രണം ഏറ്റെടുത്താൽ അവർ കൊണ്ടുവരുന്ന ബില്ലുകൾ തടയാൻ പ്രസിഡന്റിന്റെ പ്രത്യേക വീറ്റോ അധികാരം പൂർണ്ണമായി ഉപയോഗിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഭരണത്തിൽ സ്വന്തം നയങ്ങൾ സംരക്ഷിക്കാനും പ്രതിപക്ഷ നിയമനിർമ്മാണങ്ങളെ ചെറുക്കാനും വേണ്ടിയാണ് ഈ തന്ത്രം മുന്നോട്ടുവെക്കുന്നത്.

പ്രതിപക്ഷം പാസാക്കുന്ന ബില്ലുകൾ നിരസിക്കുന്നതിലൂടെ അവരെ വീണ്ടും ചർച്ചകളിലേക്ക് കൊണ്ടുവരാനും തനിക്കനുയോജ്യമായ കരാറുകളിൽ എത്തിക്കാനും കഴിയുമെന്നാണ് ട്രംപിന്റെ കണക്കുകൂട്ടൽ. ന്യൂയോർക്ക് പോസ്റ്റിന്റെ ‘പോഡ് ഫോഴ്‌സ് വൺ’ പോഡ്‌കാസ്റ്റിൽ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ തന്ത്രം വെളിപ്പെടുത്തിയത്.

ADVERTISEMENT

ഡെമോക്രാറ്റുകൾ അയക്കുന്ന നിയമനിർദ്ദേശങ്ങൾ അംഗീകരിക്കില്ലെന്നും അവ വീറ്റോ ചെയ്ത് തിരിച്ചയക്കുമെന്നും ട്രംപ് വ്യക്താക്കി. ഒന്നോ രണ്ടോ മാസം വീറ്റോ അധികാരം തുടരുമ്പോൾ ഡെമോക്രാറ്റുകൾക്ക് സമയം പാഴാകുമെന്നും ഒടുവിൽ അവർ വിട്ടുവീഴ്ചകൾക്ക് തയ്യാറായി തന്നോടൊപ്പം കരാറിലെത്തുമെന്നും അദ്ദേഹം കരുതുന്നു. മുൻപും ഡെമോക്രാറ്റുകളുമായി ഇത്തരം കരാറുകളിൽ എത്തിയിട്ടുണ്ടെന്നും രാജ്യത്തെ നശിപ്പിക്കാൻ പ്രതിപക്ഷത്തെ അനുവദിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

റിപ്പബ്ലിക്കൻ പാർട്ടി തന്നെ കോൺഗ്രസിന്റെ നിയന്ത്രണം നിലനിർത്തുമെന്ന പ്രതീക്ഷയും ട്രംപ് പങ്കുവെച്ചു. പാർട്ടി മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് കരുതുന്നതെങ്കിലും തിരിച്ചടിയുണ്ടായാൽ വീറ്റോ അധികാരം നിരന്തരം ഉപയോഗിക്കാൻ മടിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രസിഡന്റായി തുടരുന്ന രണ്ടാം ഘട്ടത്തിൽ ഇതുവരെ രണ്ടുതവണ മാത്രമാണ് ട്രംപ് വീറ്റോ അധികാരം പ്രയോഗിച്ചിട്ടുള്ളത്. അതേസമയം അദ്ദേഹത്തിന്റെ ആദ്യ ഭരണകാലയളവിൽ ആകെ 10 ബില്ലുകൾ വീറ്റോ ചെയ്തിരുന്നു.

അമേരിക്കൻ ഭരണഘടന അനുസരിച്ച്, കോൺഗ്രസ് പാസാക്കുന്ന ബില്ലുകൾ വേണ്ടെന്നു വെക്കാൻ പ്രസിഡന്റിന് വീറ്റോ അധികാരമുണ്ട്. എന്നാൽ ജനപ്രതിനിധി സഭയിലും സെനറ്റിലും മൂന്നിൽ രണ്ട് ഭാഗം അംഗങ്ങൾ എതിർപ്പില്ലാതെ വോട്ട് ചെയ്താൽ പ്രസിഡന്റിന്റെ ഈ തീരുമാനം പൊളിച്ച് കോൺഗ്രസിന് നിയമം പാസാക്കാം. അതുപോലെ, വീണ്ടും പ്രസിഡന്റാകാൻ താൽപ്പര്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ, ഒരാൾക്ക് രണ്ടുതവണയിൽ കൂടുതൽ ആ പദവിയിൽ തുടരാൻ പറ്റില്ലെന്ന 22-ാം ഭരണഘടനാ ഭേദഗതി വളരെ കശനമായതുകൊണ്ട് അതിന് ബുദ്ധിമുട്ടാണെന്ന് ട്രംപ് പറഞ്ഞു.

Also Read: പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ഇന്ത്യയെ രക്ഷിച്ചത് ആ ഒരു തീരുമാനം: പ്രധാനമന്ത്രി മോദി വെളിപ്പെടുത്തുന്നു

അമേരിക്കൻ ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് നവംബർ 3 ചൊവ്വാഴ്ച ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് നേരിയ ഭൂരിപക്ഷമുള്ള സഭയുടെ നിയന്ത്രണം തിരിച്ചുപിടിക്കാൻ ഡെമോക്രാറ്റുകൾക്ക് മൂന്ന് സീറ്റുകൾ കൂടി അധികമായി നേടേണ്ടതുണ്ട്. ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും ഭാവി നിർണ്ണയിക്കുന്നതിൽ ഈ തിരഞ്ഞെടുപ്പ് ഫലം ഏറെ നിർണ്ണായകമാകും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: world news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Three Malayali candidates in Texas elections
World

അമേരിക്കൻ മണ്ണിൽ മലയാളിത്തിളക്കം ; തിരഞ്ഞെടുപ്പിൽ സുരേന്ദ്രൻ പട്ടേലും ജൂലി മാത്യുവും ഉൾപ്പെടെ മൂന്ന് പേർക്ക് തകർപ്പൻ വിജയം!

by Canada Varthakal
November 4, 2026
US Midterm Elections
World

ഇടക്കാല തിരഞ്ഞെടുപ്പിൽ തിരിച്ചടി ഭയന്ന് ട്രംപ്; ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ ഇംപീച്ച്‌മെന്റ് ഭീഷണിയോ?

by Canada Varthakal
November 3, 2026
US-Iran War and Peace Talks Update
World

യു.എസ്–ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ധാരണയായില്ല; തിരിച്ചടിക്ക് തയ്യാറെന്ന് ട്രംപ്

by Canada Varthakal
November 3, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.