ഫിലാഡൽഫിയ: കഠിനമായ ശിക്ഷാനടപടികൾ ഭയന്ന് അമേരിക്കയിൽ നിന്ന് 40,000ത്തിലധികം അനധികൃത കുടിയേറ്റക്കാർ സ്വന്തം രാജ്യങ്ങളിലേക്ക് സ്വയം മടങ്ങിയതായി റിപ്പോർട്ട്. ഇതിനുപുറമെ, രാജ്യത്ത് അനധികൃതമായി തങ്ങുന്നവരെ കണ്ടെത്താനും നിർബന്ധിതമായി നാടുകടത്താനുമുള്ള നടപടികളും അധികൃതർ ശക്തമാക്കിയിട്ടുണ്ട്. ഇതിൽ ട്രംപ് ഭരണകൂടത്തിന് കീഴിൽ പെൻസിൽവേനിയ, ന്യൂജേഴ്സി, ഡെലവെയർ തുടങ്ങിയ സ്റ്റേറ്റുകളിൽ നിന്നുള്ള നാടുകടത്തൽ നടപടികളിൽ 50 ശതമാനത്തോളം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രേഖകളില്ലാത്ത കുടിയേറ്റക്കാരും അതിർത്തിയിലെ വെല്ലുവിളികളും
2020ന് ശേഷം സൗത്ത് അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം വലിയ തോതിൽ ഉയർന്നതായി വിവിധ ഗവേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിൽ അമേരിക്കയിലെ 4.61 കോടി കുടിയേറ്റക്കാരിൽ ഒരു കോടിയിലധികം പേർ യാതൊരുവിധ സാധുവായ രേഖകളുമില്ലാതെയാണ് താമസിക്കുന്നത്. അതിർത്തിയിൽ 20,000ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെങ്കിലും കര വഴിയും കടൽ വഴിയും അതിർത്തി സുരക്ഷാ സേനയെ കബളിപ്പിച്ച് രാജ്യത്തേക്ക് കടന്നുകയറുന്നവരുടെ എണ്ണം തുടരുകയാണ്. സ്വന്തം രാജ്യങ്ങളിലെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും നിയമപ്രശ്നങ്ങളുമാണ് ഭൂരിഭാഗം പേരെയും ഇത്തരം കുടിയേറ്റത്തിലേക്ക് നയിക്കുന്നത്.
Also Read: ബിസിസിഐ നിയമം വില്ലനായി; വൈഭവ് സൂര്യവംശി അണ്ടർ 19 ടീമിന് പുറത്ത്
നടപടി ശക്തമാക്കി ഏജൻസികൾ
സ്വന്തം രാജ്യങ്ങളിൽ നേരിടുന്ന പീഡനങ്ങളും പട്ടിണിയും ചൂണ്ടിക്കാട്ടി അഭയത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. എന്നാൽ, രാജ്യത്തെ വിവിധ എയർപോർട്ടുകളിൽ പരിശോധന ശക്തമാക്കിയ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) ഉദ്യോഗസ്ഥർ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി തടങ്കൽ കേന്ദ്രങ്ങളിലേക്കും ജയിലുകളിലേക്കും അയക്കുന്ന നടപടികൾ വേഗത്തിലാക്കി. കോടതി ഉത്തരവുകൾ മുഖേന നാടുകടത്തൽ തടയാനുള്ള നിയമപരമായ ശ്രമങ്ങൾ പലപ്പോഴും പരാജയപ്പെടുകയാണെന്ന് ലീഗൽ ലോ ഫേം പ്രതിനിധികൾ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
Illegal immigration: 'Detention center if caught'; over 40,000 people fled the US to save their lives.





