ദില്ലി: ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്ര മന്ത്രിസഭയിലും പ്രധാന മാറ്റങ്ങൾക്ക് സാധ്യത. പാർട്ടി ട്രഷറർ സ്ഥാനത്തേക്ക് തിരിച്ചെത്തിയ പിയൂഷ് ഗോയൽ കേന്ദ്രമന്ത്രിസ്ഥാനത്തും തുടരുമെന്നാണ് വിവരം. കൂടാതെ ബിജെപി പാർലമെന്ററി ബോർഡിലേക്കും അദ്ദേഹത്തെ പരിഗണിച്ചേക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും പാർലമെന്ററി ബോർഡിലേക്ക് ആലോചിക്കുന്നുണ്ടെങ്കിലും അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് തന്നെ തുടരും.
പ്രമുഖ മന്ത്രിമാരുടെ വകുപ്പുകൾ മാറിയേക്കും
കേന്ദ്ര മന്ത്രിസഭയിലെ പ്രമുഖരായ നിർമ്മല സീതാരാമൻ, നിതിൻ ഗഡ്കരി, അശ്വിനി വൈഷ്ണവ് തുടങ്ങിയവരുടെ വകുപ്പുകളിൽ മാറ്റമുണ്ടാകുമെന്നാണ് സൂചന. ബിജെപി സംഘടനാ തലത്തിൽ വലിയ മാറ്റങ്ങൾ വന്ന സാഹചര്യത്തിൽ ഭരണരംഗത്തും കൂടുതൽ വീര്യത്തോടെയുള്ള പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടാണ് ഈ വകുപ്പുമാറ്റങ്ങൾ ആസൂത്രണം ചെയ്യുന്നത്. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച് കൂടുതൽ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും.
ദേശീയ ഭാരവാഹികളിൽ കേരളത്തിൽ നിന്ന് കെ. സുരേന്ദ്രൻ
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ബിജെപി ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ദേശീയ സെക്രട്ടറിയായി ചുമതലയേറ്റു. അനിൽ ആന്റണി ദേശീയ സെക്രട്ടറിയായി തുടരുമ്പോൾ, എ.പി. അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിവാക്കി. സ്മൃതി ഇറാനി ദേശീയ ജനറൽ സെക്രട്ടറിയായും ബി.എൽ. സന്തോഷ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും പ്രവർത്തിക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Possible reshuffle in the Union Cabinet; Piyush Goyal may be given dual portfolio




