Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇറാന്റെ നീക്കം; സൈന്യത്തിന് പുതിയ നിർദേശവുമായി മൊജ്തബ ഖമേനി

Canada Varthakal by Canada Varthakal
November 1, 2026
in World
Reading Time: 1 min read
Trump Iran tensions November

Trump Iran Threat and Mojtaba Khamenei

വാഷിംഗ്ടൺ: ഇറാനിലെ ബാക്കിയുള്ള അണുശക്തി കേന്ദ്രങ്ങൾ തകർക്കാൻ കേവലം പത്ത് മിനിറ്റ് സമയം മാത്രം മതിയെന്ന കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇറാനിലെ ഒന്നുരണ്ട് കേന്ദ്രങ്ങൾ കൂടി തകർക്കേണ്ടതുണ്ടെന്നും, അതിലൊന്ന് ‘Pickaxe Mountain’ ആണെന്നും ഫ്ലോറിഡയിലെ വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ഈ ആഴ്ച തന്നെ ഇറാനെതിരെ ആക്രമണമുണ്ടാകുമോ എന്ന ചോദ്യത്തിന്, അത്തരം വിവരങ്ങൾ താൻ തുറന്നുപറയുമെന്ന് കരുതുന്നുണ്ടോ എന്നായിരുന്നു ട്രംപിന്റെ മറുപടി. ഇറാനുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും അവർ പൂർണ്ണമായി വിശ്വസിക്കാൻ കൊള്ളുന്നവരല്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

IMG 20261031 130905 345

അതേസമയം, അമേരിക്കയ്ക്കും ഇസ്രായേലിനും നേരെ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി മുന്നറിയിപ്പ് നൽകി. ഏതുതരത്തിലുള്ള ഭീഷണിയുണ്ടായാലും അതിന് ഭൂമിശാസ്ത്രപരമായ അതിർവരമ്പുകളില്ലാത്ത പെട്ടെന്നുള്ള മറുപടി നൽകാൻ അദ്ദേഹം ഉന്നത സൈനിക കമാൻഡർമാർക്ക് നിർദേശം നൽകി. അമേരിക്കൻ-ഇസ്രായേൽ സഖ്യത്തിന്റെ ഭൗതികവും ഡിജിറ്റലുമായ എല്ലാ ആസ്തികളെയും ഉൾപ്പെടുത്തി ആക്രമണ ലക്ഷ്യങ്ങളുടെ പട്ടിക പരിഷ്കരിക്കാനും അദ്ദേഹം ഉത്തരവിട്ടു. മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെ തുടർന്ന് മാർച്ച് മാസം സ്ഥാനമേറ്റെടുത്ത ശേഷം ഇതാദ്യമായാണ് മൊജ്തബ ഖമേനി ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നത്.

ADVERTISEMENT

അടുത്ത ആഴ്ച തുടക്കത്തിൽ നടക്കുന്ന യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെ പുതിയ സൈനിക നടപടിക്ക് സാധ്യതയുണ്ടെന്ന സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു. അമേരിക്കൻ-ഇസ്രായേൽ ആക്രമണത്തിൽ മുൻ നേതാവ് അലി ഖമേനി കൊല്ലപ്പെട്ടതിനെ തുടർന്ന് ഇറാൻ ഹോർമുസ് അടയ്ക്കുകയും യു.എസ് താവളങ്ങൾ ആക്രമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ജൂൺ 17-ന് ഇരുരാജ്യങ്ങളും തമ്മിൽ കരാർ ഒപ്പിട്ടെങ്കിലും ജൂലൈ എട്ടോടെ കരാർ അവസാനിച്ചതായി ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു. വാഷിംഗ്ടൺ നിബന്ധനകൾ ലംഘിച്ചെന്ന് ആരോപിച്ച് തൊട്ടടുത്ത ആഴ്ച ഇറാനും കരാറിൽ നിന്ന് പിന്മാറി.

Also Read: ചൂടോ തണുപ്പോ? കാനഡയിൽ നവംബറിലെ കാലാവസ്ഥാ പ്രവചനം ഇങ്ങനെ

അമേരിക്ക വീണ്ടും ആക്രമണത്തിന് ഒരുങ്ങുകയാണെങ്കിൽ അതിനെ നേരിടാൻ തയ്യാറാണെന്ന് ഇറാന്റെ ഭാഗത്തുനിന്ന് വ്യക്തമായ സന്ദേശമെത്തിക്കഴിഞ്ഞു. നവംബർ മൂന്നിന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തീവ്രമായ സൈനിക നടപടി ഉണ്ടാകാമെന്ന് അമേരിക്ക ചില ഗൾഫ് അറബ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സൈനിക നടപടിയെക്കുറിച്ച് പ്രസിഡന്റ് ട്രംപ് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: world news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

British Airways BA239
World

ആ വിമാനം രണ്ടാമതും ലാൻ്റ് ചെയ്തു; ഇപ്പോഴും അതേ പ്രശ്നം, ഇനി?

by Canada Varthakal
November 25, 2026
Mohammed Ashiq
World

റാസൽഖൈമ ബസപകടം; മരിച്ച നാലാമത്തെ മലയാളിയെയും തിരിച്ചറിഞ്ഞു

by Canada Varthakal
November 25, 2026
Ras Al Khaimah bus accident
World

റാസൽഖൈമ വാഹനാപകടം: മരിച്ചവരിൽ രണ്ട് കണ്ണൂർ സ്വദേശികളടക്കം 11 ഇന്ത്യക്കാർ, തിരിച്ചറിയൽ നടപടികൾ തുടരുന്നു

by Canada Varthakal
November 25, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.