വിന്നിപെഗ്: യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായുള്ള റാപിഡ് ട്രാൻസിറ്റ് പദ്ധതിയുടെ പ്രാഥമിക നടപടികൾക്ക് തുടക്കമിട്ട് വിന്നിപെഗ് നഗരസഭ . നിർദ്ദിഷ്ട പാത കടന്നുപോകുന്ന പ്രദേശങ്ങളിലെ താമസക്കാർ, വ്യാപാരികൾ, ജീവനക്കാർ എന്നിവരിൽ നിന്ന് വിവരശേഖരണം നടത്തിക്കൊണ്ടാണ് പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.
പൊതുജനങ്ങളുടെ യാത്രാ മുൻഗണനകളും നിലവിലെ റോഡ് ഉപയോഗ രീതികളും മനസ്സിലാക്കുകയാണ് ഈ വിവരശേഖരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ തുടർച്ചയായി ജൂൺ മാസത്തിൽ പൊതുയോഗങ്ങൾ സംഘടിപ്പിക്കും. 2026 ശരത്കാലം മുതൽ 2028 വസന്തകാലം വരെ മൂന്ന് ഘട്ടങ്ങളിലായി പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിച്ച ശേഷമായിരിക്കും പദ്ധതിയുടെ അന്തിമ രൂപരേഖ തയ്യാറാക്കുകയെന്ന് നഗരസഭ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ട്രാൻസിറ്റ് മാസ്റ്റർ പ്ലാൻ പ്രകാരം മെയിൻ സ്ട്രീറ്റ്, പോർട്ടേജ് അവന്യൂ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും കോറിഡോറുകൾ വിഭാവനം ചെയ്തിരിക്കുന്നത്. മെയിൻ സ്ട്രീറ്റിലെ മാരിയൻ സ്ട്രീറ്റ് മുതൽ പോർട്ടേജ് അവന്യൂ വരെയും, അവിടെ നിന്ന് സതർലാൻഡ് അവന്യൂ വരെയുമാണ് ആദ്യ ഘട്ടത്തിൽ പരിഗണിക്കുന്നത്. കൂടാതെ, ഹാർക്നസ് സ്റ്റേഷനും പോർട്ടേജ് പ്രദേശവും ബന്ധിപ്പിച്ച് ട്രാൻസിറ്റിന് മാത്രമായി ആധുനിക രീതിയിലുള്ള ഉയർന്ന പാത (Elevated Infrastructure) നിർമ്മിക്കാനും പദ്ധതിയുണ്ട്. 2028 വേനൽക്കാലത്തോടെ നിർമ്മാണത്തിനാവശ്യമായ ചിലവ് കണക്കാക്കി അന്തിമ രൂപകൽപ്പന പൂർത്തിയാക്കും.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Travel will now be faster; New rapid transit project begins in Winnipeg; Preliminary steps have begun




