Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

വിമാനങ്ങളില്ല, സിംഗപ്പൂരിൽ കുടുങ്ങിയെന്ന് വ്യാജ പ്രതികരണം; ഇൻഫ്ലുവൻസറുടെ തട്ടിപ്പ് പൊളിച്ച് സോഷ്യൽ മീഡിയ, പിന്നാലെ വിശദീകരണം ഇങ്ങനെ

Canada Varthakal by Canada Varthakal
March 7, 2026
in World
Reading Time: 1 min read
NonstopDan

credits NonstopDan/Youtube

സിംഗപ്പൂർ: മധ്യപൂർവേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് വിമാന സർവീസുകൾ തടസ്സപ്പെട്ടത് ചൂഷണം ചെയ്ത് വീഡിയോ നിർമ്മിച്ച പ്രമുഖ ഇൻഫ്ലുവൻസർ ‘നോൺസ്റ്റോപ്പ് ഡാൻ’ (ഡാനിയൽ ഗോസ്) സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം നേരിടുന്നു. സിംഗപ്പൂരിൽ നിന്ന് യൂറോപ്പിലേക്ക് മടങ്ങാൻ വിമാനങ്ങളില്ലെന്നും താൻ അവിടെ കുടുങ്ങിപ്പോയെന്നും അവകാശപ്പെട്ട് ദശലക്ഷക്കണക്കിന് വരിക്കാരുള്ള തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇദ്ദേഹം വീഡിയോ പങ്കുവെച്ചത്. എന്നാൽ ഇദ്ദേഹത്തിന്റെ വാദങ്ങൾ പച്ചക്കള്ളമാണെന്നും ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യാൻ താൽപ്പര്യമില്ലാത്തതാണ് യാഥാർഥ പ്രശ്നമെന്നും ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ ഉപയോക്താക്കൾ രംഗത്തെത്തിയതോടെ ഇൻഫ്ലുവൻസറുടെ തട്ടിപ്പ് പൊളിയുകയായിരുന്നു.

‘വിമാനങ്ങളൊന്നും ബാക്കിയില്ല’ എന്ന നാടകീയമായ തലക്കെട്ടോടെ നൽകിയ വീഡിയോയിൽ താൻ ഏഷ്യയിൽ കുടുങ്ങിയെന്ന് ഡാനിയൽ അവകാശപ്പെട്ടിരുന്നു. എന്നാൽ വീഡിയോയ്ക്കുള്ളിൽ തന്നെ ഇക്കോണമി ക്ലാസിൽ സീറ്റുകൾ ഒഴിവുണ്ടെന്ന് കാണിക്കുന്ന ഗ്രാഫിക്സ് ഇദ്ദേഹം ഉൾപ്പെടുത്തിയിരുന്നു. ആഡംബര ക്ലാസുകളിൽ സീറ്റില്ലാത്തതിനെ ‘വിമാനങ്ങളില്ല’ എന്ന് പൊതുവൽക്കരിച്ച് വീഡിയോ ചെയ്തതാണ് പ്രേക്ഷകരെ ചൊടിപ്പിച്ചത്. ലക്ഷ്വറി യാത്രകൾക്ക് മാത്രം താൽപ്പര്യമുള്ള ഇദ്ദേഹം സാധാരണ ക്ലാസിൽ യാത്ര ചെയ്യാൻ വിസമ്മതിക്കുന്നതിനെ ‘കുടുങ്ങിപ്പോയതായി’ ചിത്രീകരിച്ച് സഹതാപം പിടിച്ചുപറ്റാൻ ശ്രമിക്കുകയായിരുന്നു എന്നാണ് ഉയരുന്ന പ്രധാന വിമർശനം.

ADVERTISEMENT

പ്രതിഷേധം ശക്തമായതോടെ വീഡിയോയുടെ തലക്കെട്ട് മാറ്റാനും വിശദീകരണക്കുറിപ്പ് നൽകാനും ഇദ്ദേഹം നിർബന്ധിതനായി. ഇക്കോണമി ക്ലാസിലെ ഉയർന്ന നിരക്കിനെക്കുറിച്ചാണ് താൻ സൂചിപ്പിച്ചതെന്നും കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമാക്കേണ്ടിയിരുന്നുവെന്നുമാണ് ഇദ്ദേഹത്തിന്റെ പുതിയ വാദം. 1500 ഡോളറിലധികം ഇക്കോണമി സീറ്റുകൾക്ക് ഈടാക്കുന്നുണ്ടെന്നും ഇദ്ദേഹം ന്യായീകരിക്കുന്നു. യുഎസ്-ഇസ്രയേൽ സൈനിക നീക്കത്തെത്തുടർന്ന് വ്യോമപാതകൾ അടഞ്ഞതോടെ പതിനായിരക്കണക്കിന് സാധാരണ യാത്രക്കാർ യഥാർഥത്തിൽ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ, ഒരു ഇൻഫ്ലുവൻസർ തന്റെ ആഡംബര താൽപ്പര്യങ്ങൾക്കായി ഇത്തരം തെറ്റായ പ്രചാരണം നടത്തിയത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Travel influencer Nonstop Dan (Daniel Goss) sparked debate after claiming he was stranded in Singapore due to Middle East flight disruptions.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Is America heading towards another 'Red Scare'? Political observers weigh in on Trump's moves.
World

അമേരിക്ക വീണ്ടും ‘റെഡ് സ്കെയറി’ലേക്കോ? ട്രംപിന്റെ നീക്കങ്ങൾക്കെതിരെ രാഷ്ട്രീയ നിരീക്ഷകർ

by Canada Varthakal
July 29, 2026
UN Security Council meeting
World

ഐക്യരാഷ്ട്ര സഭയിൽ മനുഷ്യാവകാശ നിലപാടുകളിൽ അമേരിക്ക – ഫ്രാൻസ് വാക് പോര്

by Canada Varthakal
July 29, 2026
U.S. President Donald Trump
World

കാനഡയും മെക്സിക്കോയും വേണ്ട’; സ്വതന്ത്ര വ്യാപാര കരാർ പുതുക്കുന്നതിലും താൽപര്യമില്ലെന്ന് ട്രംപ്

by Canada Varthakal
July 29, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.