Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡ വിമാനത്താവളം വഴി കഞ്ചാവ് കടത്ത്: നാല് പേർ കൂടി അറസ്റ്റിൽ; പിന്നിൽ ‘ബാഗ് ടാഗ് മാറ്റൽ’ തട്ടിപ്പെന്ന് സംശയം

Canada Varthakal by Canada Varthakal
September 25, 2026
in Canada
Reading Time: 1 min read
Toronto Pearson Airport Terminal 1

People walking through Toronto Pearson International Airport

ടൊറന്റോ: കാനഡയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന വൻ മയക്കുമരുന്ന് കടത്ത് അന്വേഷണത്തിന്റെ ഭാഗമായി നാല് പേർ കൂടി അറസ്റ്റിലായി. ആലിസ്റ്റൺ സ്വദേശിയായ അനോഷൻ ആൽഫ്രഡ് (33), നോർത്ത് യോർക്ക് സ്വദേശികളായ ജെഫ്രി വുൾകോക്ക് (40), റെനാൾഡോ ക്ലാർക്ക് (42), ടൊറന്റോ സ്വദേശിയായ ജർമെയ്ൻ തോംസൺ (32) എന്നിവരെയാണ് റോയൽ കാനഡിയൻ മൗണ്ടഡ് പോലീസ് (RCMP) പിടികൂടിയത്. കാനഡയ്ക്ക് പുറത്തേക്ക് നിയമവിരുദ്ധമായി കഞ്ചാവ് കടത്താൻ ശ്രമിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

example pic 14

RCMP, പീൽ റീജിയണൽ പോലീസ്, കാനഡ ബോർഡർ സർവീസസ് ഏജൻസി എന്നിവർ ചേർന്ന് മാസങ്ങളായി നടത്തിയ സംയുക്ത പരിശോധനയിലാണ് 95 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. അറസ്റ്റിലായവർ വിമാനത്താവളത്തിലെ ജീവനക്കാരാണോ എന്ന ചോദ്യത്തോട് പ്രതികരിക്കാൻ പോലീസ് തയ്യാറായിട്ടില്ല.

ADVERTISEMENT

കഴിഞ്ഞ ഒരു വർഷത്തിനിടെ കനേഡിയൻ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടന്ന മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് 12 പേരാണ് ഇതുവരെ പിടിയിലായത്. ഓഗസ്റ്റിൽ മോൺട്രിയൽ ട്രൂഡോ അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ട് എയർ കാനഡ ജീവനക്കാരെയും, കഴിഞ്ഞ വർഷം പിയേഴ്സൺ വിമാനത്താവളത്തിലെ ആറ് ലഗേജ് ജീവനക്കാരെയും അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ രണ്ട് ജീവനക്കാർ മറ്റ് യാത്രക്കാരുടെ ലഗേജ് ടാഗുകൾ ഉപയോഗിച്ച് 1,47,000 ഡോളർ വിലമതിക്കുന്ന കഞ്ചാവ് ഫ്രാൻസിലേക്ക് കടത്താൻ ശ്രമിച്ചിരുന്നു.

ALSO READ: കോടികളുടെ ലഹരി മിഠായികളും ഹാഷിഷും; കാനഡയെ ഞെട്ടിച്ച് ഓൺലൈൻ കഞ്ചാവ് വേട്ട

കനേഡിയൻ വിമാനത്താവളങ്ങളിൽ, പ്രത്യേകിച്ച് പിയേഴ്സൺ വിമാനത്താവളത്തിൽ, ‘ബാഗ് ടാഗ് സ്വിച്ചിംഗ്’ (Bag-tag switching) എന്ന രീതി ഉപയോഗിച്ചാണ് മയക്കുമരുന്ന് കടത്ത് വർദ്ധിക്കുന്നതെന്ന് പ്രമുഖ മാധ്യമമായ W5 നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

യാത്രക്കാർ അറിയാതെ അവരുടെ ലഗേജ് ടാഗ് അഴിച്ചെടുത്ത്, ലഹരിമരുന്ന് നിറച്ച മറ്റൊരു ബാഗിൽ പതിപ്പിക്കുന്നതാണ് ഈ തട്ടിപ്പ് രീതി. ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ മയക്കുമരുന്ന് അടങ്ങിയ ബാഗ് കൊറിയർ സംഘം കൈക്കലാക്കും. എന്നാൽ ബാഗ് പിടിക്കപ്പെടുകയാണെങ്കിൽ, യാതൊരു തെറ്റും ചെയ്യാത്ത നിരപരാധികളായ യാത്രക്കാരാണ് കുടുങ്ങുന്നത്. പല വിദേശ രാജ്യങ്ങളിലും ഇത്തരത്തിൽ നിരപരാധികളായ കനേഡിയൻ യാത്രക്കാർ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും W5 വ്യക്തമാക്കുന്നു.

കാനഡയിലെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവളത്തിന്റെ സുരക്ഷയും വിശ്വാസ്യതയും നിലനിർത്താൻ ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് പീൽ റീജിയണൽ പോലീസ് ചീഫ് നിഷാൻ ദുരെയപ്പ പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

‘Toronto Airport Cannabis Smuggling: 4 Arrested’

Tags: canadacanada malayalam newscanada news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

INMO Smart Glass
Canada

അമിതമായി ചൂടാകുന്നു: INMO സ്മാർട്ട് ഗ്ലാസുകൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ

by Canada Varthakal
September 25, 2026
Mark carney
Canada

Bill C-39 | ‘ബിൽ C-39’ പാർലമെന്റിൽ: പണിമുടക്ക് അവസാനിപ്പിക്കാൻ ഫെഡറൽ സർക്കാരിന് ഇനി കൂടുതൽ അധികാരം

by Canada Varthakal
September 25, 2026
Mark Carney
Canada

‘സാങ്കേതിക പ്രശ്നമെന്നത് വെറും കള്ളം’; ഗോർഡി ഹൗ പാലം തുറക്കാൻ വൈകിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

by Canada Varthakal
September 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.