Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home India

സിബിഎസ്ഇയെ വിറപ്പിച്ച് മൂന്ന് ‘ജെൻസി’കൾ; പരീക്ഷാ നടത്തിപ്പിലെ വൻ വീഴ്ചകൾ പുറത്തുവിട്ട് വിദ്യാർത്ഥികൾ

Canada Varthakal by Canada Varthakal
June 3, 2026
in India
Reading Time: 1 min read
സിബിഎസ്ഇയെ വിറപ്പിച്ച് മൂന്ന് ‘ജെൻസി’കൾ; പരീക്ഷാ നടത്തിപ്പിലെ വൻ വീഴ്ചകൾ പുറത്തുവിട്ട് വിദ്യാർത്ഥികൾ

image credits - reporter news

ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷാ നടത്തിപ്പിലെയും പുനർമൂല്യനിർണയത്തിലെയും ഗുരുതരമായ സുരക്ഷാ-ക്രമക്കേട് വീഴ്ചകൾ പുറത്തുകൊണ്ടുവന്ന് മൂന്ന് പ്ലസ് ടു വിദ്യാർത്ഥികൾ. വേദാന്ത് ശ്രീവാസ്തവ, നിസർഗ അധികാരി, സാർഥക് സിദ്ധാന്ത് എന്നീ മൂന്ന് ‘ജെൻ സി’ (Gen Z) വിദ്യാർത്ഥികളാണ് സിബിഎസ്ഇയുടെ ഐടി സംവിധാനങ്ങളിലെയും കരാറുകളിലെയും പിഴവുകൾ തെളിവ് സഹിതം പൊതുവേദിയിൽ എത്തിച്ചത്. ഡൽഹി സ്വദേശിയായ വേദാന്ത് ശ്രീവാസ്തവ തനിക്ക് ലഭിച്ച ഫിസിക്‌സ് ഉത്തരക്കടലാസിലെ കയ്യക്ഷരം തന്റേതല്ലെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ (X) പങ്കുവെച്ച പോസ്റ്റാണ് ഈ വിവാദങ്ങൾക്ക് തുടക്കമിട്ടത്. നിമിഷങ്ങൾക്കകം ഈ പോസ്റ്റ് ചർച്ചയാവുകയും സമാനമായ പരാതികളുമായി കൂടുതൽ വിദ്യാർത്ഥികൾ രംഗത്തെത്തുകയുമായിരുന്നു.

പരീക്ഷാ മൂല്യനിർണ്ണയത്തിനായി സിബിഎസ്ഇ ഉപയോഗിക്കുന്ന ഒഎസ്എം (OSM) പോർട്ടലിലെ ഗുരുതരമായ സൈബർ സുരക്ഷാ വീഴ്ചകൾ അക്കമിട്ട് നിരത്തിയത് നിസർഗ അധികാരി എന്ന വിദ്യാർത്ഥിയാണ്. മെയ് 22-ന് സോഷ്യൽ മീഡിയയിലൂടെയാണ് നിസർഗ ഈ പോർട്ടൽ എളുപ്പത്തിൽ ഹാക്ക് ചെയ്യാൻ കഴിയുന്നതാണെന്ന വിവരം പുറത്തുവിട്ടത്. പോർട്ടലിൽ കയറി അധ്യാപകരുടെ പേര്, റോൾ നമ്പർ, ബാങ്ക് വിവരങ്ങൾ എന്നിവയിൽ വരെ മാറ്റം വരുത്താൻ സാധിക്കുമെന്ന് നിസർഗ തെളിയിച്ചു. ഈ സുരക്ഷാ പ്രശ്നം മുൻപ് തന്നെ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിനെ (CERT-In) അറിയിച്ചിട്ടും അധികൃതർ നടപടിയെടുത്തില്ലെന്നും, തുടക്കത്തിൽ സിബിഎസ്ഇ ഈ വാദങ്ങളെ തള്ളിക്കളയുകയാണ് ചെയ്തതെന്നും നിസർഗ വ്യക്തമാക്കുന്നു.

ADVERTISEMENT

സിബിഎസ്ഇയുടെ ടെൻഡർ നടപടികളിലെ സുതാര്യതയില്ലായ്മയും ഒരു പ്രമുഖ എഡ്യൂടെക് കമ്പനിക്ക് വഴിവിട്ട് നൽകിയ ഇളവുകളുമാണ് ജാർഖണ്ഡിൽ നിന്നുള്ള സാർഥക് സിദ്ധാന്ത് എന്ന വിദ്യാർത്ഥി പുറത്തുവിട്ടത്. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് സിബിഎസ്ഇ പുറത്തിറക്കിയ മൂന്ന് ടെൻഡറുകളെക്കുറിച്ച് സാർഥക് കൃത്യമായ അന്വേഷണം നടത്തി.

ആദ്യ ടെൻഡർ ജെം (GeM) പോർട്ടലിൽ നിന്ന് ദുരൂഹമായി നീക്കുകയും, രണ്ടാമത്തേതിൽ പങ്കെടുത്ത എല്ലാ ബിഡ്ഡർമാരെയും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പരാജയപ്പെടുത്തുകയും ചെയ്ത ശേഷം, മൂന്നാമത്തെ ടെൻഡർ ഒരു പ്രത്യേക എഡ്യൂടെക് സ്ഥാപനത്തിന് നൽകുകയായിരുന്നു എന്ന് സാർഥക് കണ്ടെത്തി. ഒരു പ്രത്യേക കമ്പനിക്ക് അനാവശ്യ ലാഭമുണ്ടാക്കാൻ വേണ്ടി സിബിഎസ്ഇ തങ്ങളുടെ ‘റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ’ (RFP) മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയെന്നാണ് സാർഥകിന്റെ ഗുരുതരമായ ആരോപണം.

Three ‘agents’ shake CBSE; Students expose major lapses in exam conduct

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

indian canada flag
Canada

ഇന്ത്യ-കാനഡ വ്യാപാര കരാർ: അഞ്ചാം ഘട്ട ചർച്ചകൾ ഒക്ടോബർ 5 മുതൽ; നിർണായക നീക്കവുമായി ഇരുരാജ്യങ്ങളും

by Canada Varthakal
September 21, 2026
court
Canada

നാട്ടിൽ വരുമ്പോൾ താമസിക്കാൻ സ്വന്തം വീട് വേണം! വാടകക്കാരിയെ ഒഴിപ്പിക്കാൻ ശ്രമം; കാനഡയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരന് തിരിച്ചടി

by Canada Varthakal
September 21, 2026
47-year-old Maharashtra mother running barefoot for daughters’ education
India

മകളുടെ പഠനത്തിനായി ചെരിപ്പില്ലാതെ ഓടി 47കാരിയുടെ പോരാട്ടം; ഇന്ത്യയിലെ വിദ്യാഭ്യാസ ചെലവുകൾ വീണ്ടും ചർച്ചയിൽ

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.