Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കാനഡ ഇമി​ഗ്രേഷൻ; നോർത്ത് വെസ്റ്റ് ടെറിട്ടറീസ് നോമിനി പ്രോഗ്രാം അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി

Canada Varthakal by Canada Varthakal
March 10, 2026
in Immigration
Reading Time: 1 min read
NWT CANADA

CREDITS GOOGLE

കാനഡയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്കും വലിയ പ്രതീക്ഷ നൽകിക്കൊണ്ട് നോർത്ത് വെസ്റ്റ് ടെറിട്ടറീസ് നോമിനി പ്രോഗ്രാം തങ്ങളുടെ പ്രധാന കുടിയേറ്റ പാതകൾ തുറന്നു. മാർച്ച് 9 ഉച്ചയ്ക്ക് 12 മണി മുതലാണ് എംപ്ലോയർ ഡ്രിവൺ, ഫ്രാങ്കോഫോൺ സ്ട്രീമുകൾ വഴിയുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയത്. ഈ വർഷം ഫെബ്രുവരിയിൽ നടപ്പിലാക്കിയ പുതിയ എക്സ്പ്രഷൻ ഓഫ് ഇൻ്ററസ്റ്റ് മാതൃകയിലായിരിക്കും ഇനി മുതൽ എംപ്ലോയർ ഡ്രിവൺ സ്ട്രീമിലെ തിരഞ്ഞെടുപ്പ് നടക്കുക.

ഈ പുതിയ പരിഷ്കാരത്തിന്റെ ഭാഗമായുള്ള ആദ്യ നറുക്കെടുപ്പ് മാർച്ച് 25-ന് നടക്കുമെന്ന് അധികൃതർ അറിയിച്ചു. ആദ്യ ഘട്ടത്തിൽ യോഗ്യരായ 65 ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷ സമർപ്പിക്കാൻ ക്ഷണം ലഭിക്കുക. വർഷം മുഴുവനും ഇത്തരത്തിൽ ഒന്നിലധികം നറുക്കെടുപ്പുകൾ നടത്താനാണ് പ്രവിശ്യാ ഭരണകൂടം ലക്ഷ്യമിടുന്നത്. അതേസമയം ഫ്രഞ്ച് ഭാഷാ നൈപുണ്യമുള്ളവർക്കായുള്ള ഫ്രാങ്കോഫോൺ സ്ട്രീമിലും ബിസിനസ് സ്ട്രീമിലും പഴയതുപോലെ തന്നെ ആദ്യം അപേക്ഷിക്കുന്നവർക്ക് മുൻഗണന എന്ന രീതി തുടരും. 2026-ലേക്ക് ആകെ 197 നോമിനേഷൻ ഒഴിവുകളാണ് ഫെഡറൽ ഗവൺമെന്റ് ഈ പ്രവിശ്യയ്ക്കായി അനുവദിച്ചിരിക്കുന്നത്.

ADVERTISEMENT

എംപ്ലോയർ ഡ്രിവൺ സ്ട്രീം വഴി അപേക്ഷിക്കാൻ താല്പര്യമുള്ളവർക്ക് നോർത്ത് വെസ്റ്റ് ടെറിട്ടറീസിലെ ഒരു സ്ഥാപനത്തിൽ നിന്ന് തൊഴിൽ വാഗ്ദാനം നിർബന്ധമാണ്. ഉദ്യോഗാർത്ഥിക്ക് നേരിട്ട് അപേക്ഷിക്കാൻ സാധിക്കില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്. പകരം തൊഴിലുടമയാണ് പോർട്ടൽ വഴി അപേക്ഷ നടപടികൾ തുടങ്ങേണ്ടത്. തുടർന്ന് ഉദ്യോഗാർത്ഥിയുടെ പ്രായം, വിദ്യാഭ്യാസം, ഭാഷാ പരിജ്ഞാനം, പ്രവിശ്യയുമായുള്ള ബന്ധം എന്നിവ പരിഗണിച്ച് പോയിന്റുകൾ നൽകും. സ്കിൽഡ് വർക്കർ, എൻട്രി ലെവൽ അല്ലെങ്കിൽ സെമി-സ്കിൽഡ്, എക്സ്പ്രസ് എൻട്രി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ഈ സ്ട്രീം തരംതിരിച്ചിരിക്കുന്നത്.

ഒരിക്കൽ പ്രവിശ്യാ നോമിനേഷൻ ലഭിച്ചുകഴിഞ്ഞാൽ കാനഡയിലെ സ്ഥിരതാമസത്തിനുള്ള (PR) വഴി എളുപ്പമാകും. എക്സ്പ്രസ് എൻട്രി വഴി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 600 അധിക പോയിന്റുകൾ ലഭിക്കുന്നതിനാൽ അവർക്ക് അടുത്ത ഫെഡറൽ നറുക്കെടുപ്പിൽ തന്നെ പിആർ ലഭിക്കാൻ സാധ്യതയേറും. മറ്റ് സ്ട്രീമുകൾ വഴി നോമിനേഷൻ ലഭിക്കുന്നവർക്ക് നേരിട്ട് ഐആർസിസിക്ക് സ്ഥിരതാമസത്തിനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്. കാനഡയിലെ വടക്കൻ മേഖലകളിൽ ജോലി ചെയ്യാനും താമസിക്കാനും ആഗ്രഹിക്കുന്നവർക്ക് ഈ പുതിയ മാറ്റം വലിയ ഗുണകരമാകും.

Ehouse Web ad 1920 x 220 px 10 2

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

The Northwest Territories Employer-Driven and Francophone streams now open

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

New-Express-Entry-Draw
Immigration

അടുത്ത എക്‌സ്പ്രസ് എൻട്രി ഡ്രോ എപ്പോൾ? CRS സ്കോർ ട്രെൻഡ് എങ്ങനെ? പ്രവചനം ഇതാ

by Canada Varthakal
July 31, 2026
canada flag
Immigration

സ്റ്റഡി പെർമിറ്റുകളിൽ സാമ്പത്തിക പരിശോധന കർശനമാക്കി കാനഡ; ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കണം

by Canada Varthakal
July 29, 2026
നാടുകടത്തലും പ്രവേശനവിലക്കും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം: കാനഡയിൽ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി IRCC
Immigration

നാടുകടത്തലും പ്രവേശനവിലക്കും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം: കാനഡയിൽ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി IRCC

by Canada Varthakal
July 31, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.