📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home India

റിപ്പബ്ലിക് ദിനത്തിൽ ഭീകരാക്രമണ ഭീഷണി; ദില്ലിയടക്കം 4 സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത

Canada Varthakal by Canada Varthakal
January 17, 2026
in India
Reading Time: 1 min read
റിപ്പബ്ലിക് ദിനത്തിൽ ഭീകരാക്രമണ ഭീഷണി; ദില്ലിയടക്കം 4 സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത

image credits by asianet news

ദില്ലി: റിപ്പബ്ലിക് ദിനാഘോഷങ്ങൾ തടസ്സപ്പെടുത്താൻ ഖാലിസ്ഥാൻ അനുകൂല സംഘടനകളും ബംഗ്ലാദേശ് കേന്ദ്രീകരിച്ചുള്ള ഭീകരഗ്രൂപ്പുകളും പദ്ധതിയിടുന്നതായി കേന്ദ്ര ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് ദില്ലി ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. ദില്ലിക്ക് പുറമെ ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഭീകരവാദ ഗ്രൂപ്പുകളുടെ സാന്നിധ്യം ശക്തമാണെന്ന് വിലയിരുത്തപ്പെടുന്നത്.

ജനാവലികൾ ഒത്തുചേരുന്ന സ്ഥലങ്ങളിലും രാജ്യതലസ്ഥാനത്തെ തന്ത്രപ്രധാന മേഖലകളിലും സുരക്ഷാ ഏജൻസികൾ നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്. പരേഡ് നടക്കുന്ന കർത്തവ്യപഥിലും പരിസരത്തും കനത്ത സുരക്ഷാ വലയമാണ് ഒരുക്കിയിരിക്കുന്നത്. അതിർത്തി സംസ്ഥാനങ്ങളിൽ നുഴഞ്ഞുകയറ്റ സാധ്യത മുൻനിർത്തി ബിഎസ്എഫും ജാഗ്രതയിലാണ്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സംസ്ഥാനങ്ങളിലെ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് എൻഐഎയും ഇന്റലിജൻസ് ബ്യൂറോയും നടപടികൾ ഏകോപിപ്പിക്കുന്നുണ്ട്.

ADVERTISEMENT

സുരക്ഷാ ഭീഷണികൾക്കിടയിലും രാജ്യതലസ്ഥാനത്ത് റിപ്പബ്ലിക് ദിന പരേഡിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ഇത്തവണത്തെ പരേഡിൽ കേരളത്തിന്റെ ടാബ്ലോ ഉൾപ്പെട്ടിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. അഞ്ച് ഘട്ടങ്ങളിലായി നടന്ന സ്ക്രീനിംഗിന് ശേഷമാണ് ടാബ്ലോ അവതരിപ്പിക്കാനുള്ള 17 സംസ്ഥാനങ്ങളുടെ ചുരുക്കപ്പട്ടികയിൽ കേരളം ഇടംപിടിച്ചത്. ‘സമൃദ്ധി കാ മന്ത്ര- ആത്മ നിർഭർ ഭാരത്’ എന്ന കേന്ദ്ര നിർദ്ദേശത്തിന് അനുയോജ്യമായ പ്രമേയമാണ് കേരളം അവതരിപ്പിക്കുന്നത്.

ADVERTISEMENT

കൊച്ചി വാട്ടർ മെട്രോയും നൂറു ശതമാനം ഡിജിറ്റൽ സാക്ഷരതയും പ്രമേയമാക്കിയാണ് കേരളത്തിന്റെ ടാബ്ലോ അണിയിച്ചൊരുക്കുന്നത്. ‘വാട്ടർ മെട്രോയും ഡിജിറ്റൽ സാക്ഷരതയും: ആത്മനിർഭർ കേരള ഫോർ ആത്മനിർഭർ ഭാരത്’ എന്ന വിഷയത്തിന് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആശയത്തിൽ റോയ് ജോസഫാണ് ടാബ്ലോയുടെ ഫാബ്രിക്കേഷൻ ജോലികൾ നിർവഹിക്കുന്നത്.

കേരളത്തിന് പുറമെ തമിഴ്‌നാട്, ഗുജറാത്ത്, പശ്ചിമ ബംഗാൾ തുടങ്ങി മറ്റ് 16 സംസ്ഥാനങ്ങളും വിവിധ കേന്ദ്ര മന്ത്രാലയങ്ങളും ഇത്തവണ കർത്തവ്യപഥിൽ അണിനിരക്കും. പുതുച്ചേരി, ജമ്മു-കാശ്മീർ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുടെ ടാബ്ലോകളും പരേഡിന്റെ ഭാഗമാകും. ഭീകരവാദ ഭീഷണിയുടെ പശ്ചാത്തലത്തിൽ പരേഡ് വീക്ഷിക്കാൻ എത്തുന്നവർക്കായി കർശനമായ പരിശോധനകളും തിരിച്ചറിയൽ രേഖാ പരിശോധനകളും ഏർപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Terrorist attack threat on Republic Day; High alert in 4 states including Delhi,

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

യുപിയിൽ അതിശക്തമായ കൊടുങ്കാറ്റ്; ടിൻ ഷെഡിനൊപ്പം യുവാവ് 50 അടി ഉയരത്തിലേക്ക് തെറിച്ചുപോയി, ദൃശ്യങ്ങൾ പുറത്ത്
India

യുപിയിൽ അതിശക്തമായ കൊടുങ്കാറ്റ്; ടിൻ ഷെഡിനൊപ്പം യുവാവ് 50 അടി ഉയരത്തിലേക്ക് തെറിച്ചുപോയി, ദൃശ്യങ്ങൾ പുറത്ത്

by Canada Varthakal
May 15, 2026
മദ്യം വാങ്ങാൻ പ്രായം 21 തികയണം; തിരിച്ചറിയൽ രേഖ നിർബന്ധമാക്കി തമിഴ്‌നാട്ടിൽ ടാസ്മാക് സർക്കുലർ
India

മദ്യം വാങ്ങാൻ പ്രായം 21 തികയണം; തിരിച്ചറിയൽ രേഖ നിർബന്ധമാക്കി തമിഴ്‌നാട്ടിൽ ടാസ്മാക് സർക്കുലർ

by Canada Varthakal
May 14, 2026
പൊതുസ്ഥലങ്ങളിൽ ബാനറുകൾ പാടില്ല: പ്രവർത്തകർക്ക് കർശന നിർദ്ദേശവുമായി ടി.വി.കെ
India

പൊതുസ്ഥലങ്ങളിൽ ബാനറുകൾ പാടില്ല: പ്രവർത്തകർക്ക് കർശന നിർദ്ദേശവുമായി ടി.വി.കെ

by Canada Varthakal
May 14, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.