സെന്റ് ജോൺസ്: ക്യുബെക്കുമായി ചേർന്ന് നടപ്പിലാക്കുന്ന ഊർജ പദ്ധതികളുടെ നേട്ടം പ്രാദേശിക ജനങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ‘ടീം ലാബ്രഡോർ’ എന്ന പേരിൽ പുതിയ സംഘത്തെ പ്രഖ്യാപിച്ച് ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ സർക്കാർ. നിയമസഭയിലെ മൂന്ന് ജനപ്രതിനിധികളാണ് ഈ സംഘത്തിലുള്ളത്. ലാബ്രഡോർ അഫയേഴ്സ് മന്ത്രി ലീല ഇവൻസിനാണ് സംഘത്തിന്റെ പ്രധാന ചുമതല. ചർചിൽ നദിയുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന വികസന പദ്ധതികളുടെ ലാഭം പ്രദേശവാസികൾക്ക് നേരിട്ട് എത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
സൗകര്യങ്ങൾ പോരെന്ന മുന്നറിയിപ്പും തുടർനടപടികളും
പദ്ധതി പൂർത്തിയാക്കാൻ വൻതോതിൽ ആളുകൾ എത്തുമ്പോൾ പ്രാദേശികമായി വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. പ്രത്യേകിച്ച് വീടുകൾ, ആശുപത്രി സേവനങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്ന് ഹാപ്പി വാലി–ഗൂസ് ബേ മേയർ ബർട്ട് പോമെറോയ് ചൂണ്ടിക്കാട്ടി. ഇത് പരിഹരിക്കാൻ പ്രദേശത്തെ ഫസ്റ്റ് നേഷൻ സംഘടനകൾ, പഞ്ചായത്തുകൾ, വ്യാപാരികൾ, പ്രദേശവാസികൾ എന്നിവരുമായി പുതിയ സംഘം നേരിട്ട് സംസാരിച്ച് ആവശ്യമായ പ്ലാനുകൾ തയ്യാറാക്കും.
Also Read: 22 സ്വർണം, 20 വെള്ളി, 14 വെങ്കലം; സ്പെഷ്യൽ ഒളിമ്പിക്സിൽ റെക്കോർഡ് നേട്ടവുമായി ടീം നോവ സ്കോഷ്യ
പുതിയ സംഘത്തിൽ തങ്ങൾക്ക് ആളില്ലെന്ന് ലിസ ഡെംപ്സ്റ്റർ
അതേസമയം, സർക്കാരിന്റെ പുതിയ ടീമിൽ തങ്ങളുടെ പ്രദേശത്തിന് അർഹമായ പങ്കാളിത്തം ലഭിച്ചിട്ടില്ലെന്ന് ലിബറൽ ജനപ്രതിനിധി ലിസ ഡെംപ്സ്റ്റർ പറഞ്ഞു. കാർട്രൈറ്റ്–ലാൻസ് ഓ ക്ലെയർ മേഖലയിലെ ജനങ്ങളുടെ ശബ്ദം കേൾക്കാൻ ഈ സമിതിയിൽ ആളില്ലെന്നാണ് അവരുടെ പരാതി. കൂടാതെ, നാട്ടുകാരിൽ നിന്ന് ശേഖരിക്കുന്ന അഭിപ്രായങ്ങൾ നടപ്പിലാക്കാൻ ഈ പുതിയ ടീമിന് യഥാർത്ഥത്തിൽ അധികാരമുണ്ടോയെന്ന കാര്യത്തിലും ലിസ സംശയം പ്രകടിപ്പിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
Team Labrador has arrived! Residents of the region will now directly receive the profits from the Quebec energy project.









