ചെന്നൈ∙ 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ കോട്ടകളിൽ വിള്ളൽ വീഴ്ത്തി വിജയ് നടത്തുന്ന മുന്നേറ്റവും ബംഗാളിലെ ഭരണമാറ്റവും രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.

തമിഴ് രാഷ്ട്രീയത്തിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള ദ്വിമുഖ രാഷ്ട്രീയത്തിന് അന്ത്യം കുറിച്ചുകൊണ്ട് വിജയിന്റെ തമിഴക വെട്രി കഴകം (TVK) കരുത്ത് കാട്ടുന്നു. ഡിഎംകെയെയും എഐഎഡിഎംകെയെയും പിന്നിലാക്കി നൂറിലധികം സീറ്റുകളിൽ ടിവികെ മുന്നേറുകയാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വിജയിയുടെ പാർട്ടി മാറുമെന്നാണ് നിലവിലെ സൂചനകൾ വ്യക്തമാക്കുന്നത്. ഭരണകക്ഷിയായ ഡിഎംകെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് തമിഴകത്തെ ഞെട്ടിച്ചിട്ടുണ്ട്.
തമിഴ്നാട്ടിൽ ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോൽവി. കൊളത്തൂർ മണ്ഡലത്തിൽ ടിവികെ സ്ഥാനാർഥി വി.എസ് ബാബു 9122 വോട്ടുകൾക്കു ജയിച്ചു. തിരുനെൽവേലി രാധാപുരത്ത് സ്പീക്കർ എ.അപ്പാവു തോറ്റു. ഇവിടെ ജയിച്ചത് ടിവികെ സ്ഥാനാർഥി ക്രിസ്റ്റഫർ.107സീറ്റുകളിലാണ് ടിവികെ മുന്നേറുന്നത്. ഭരണകക്ഷിയായ ഡിഎംകെയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു പ്രവചനങ്ങളെ കാറ്റിൽ പറത്തി വിജയ്‌യുടെ ടിവികെ തേരോട്ടം. നിലവിൽ ഡിഎംകെ 70 സീറ്റുകളുമായി രണ്ടാം സ്ഥാനത്തും എഐഡിഎംകെ 57 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.
മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ അട്ടിമറിച്ചുകൊണ്ട് പശ്ചിമ ബംഗാളിൽ ബിജെപി ചരിത്ര വിജയം കുറിച്ച് മുന്നേറുകയാണ്. 190-ൽ പരം സീറ്റുകളിൽ ബിജെപി വ്യക്തമായ ലീഡ് നിലനിർത്തുന്നു. പശ്ചിമ ബംഗാളിൽ ആദ്യമായി ഒരു ബിജെപി സർക്കാർ അധികാരത്തിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മമതയുടെ കോട്ടകൾ ഒന്നൊന്നായി തകരുകയാണ്. മമതയുടെ വ്യക്തിപരമായ സ്വാധീനത്തിന് പോലും തൃണമൂലിനെ രക്ഷിക്കാനായില്ല.
അസമിൽ ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിൽ ബിജെപി സഖ്യം തുടർച്ചയായ മൂന്നാം തവണയും അധികാരം നിലനിർത്തി കരുത്ത് തെളിയിച്ചു. പുതുച്ചേരിയിൽ രംഗസാമിയുടെ നേതൃത്വത്തിലുള്ള എഐഎൻആർസി-ബിജെപി സഖ്യം ഭരണത്തുടർച്ച ഉറപ്പാക്കിക്കഴിഞ്ഞു.
Tamil Nadu, Puducherry, Assam & West Bengal Assembly Election Results 2026
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



