ചെന്നൈ : സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘വിശ്വനാഥ് ആൻഡ് സൺസ്’ നാളെ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തും. മലയാളി താരം മമിത ബൈജുവാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സൂര്യയുടെ കരിയറിലെ 46-ാം ചിത്രമാണിത്. കേരളത്തിൽ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസാണ്. ദിവസങ്ങൾക്ക് മുൻപ് തിരുവനന്തപുരത്ത് നടന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ഇവന്റിൽ സൂര്യ പങ്കെടുത്തത് വലിയ ആവേശമാണ് ആരാധകർക്കിടയിൽ സൃഷ്ടിച്ചത്.

ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘ലക്കി ഭാസ്കറി’ന് ശേഷം വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം ഒരു ഗംഭീര ഫാമിലി എന്റെർറ്റൈനറായാണ് ഒരുക്കിയിരിക്കുന്നത്. പ്രണയം, ഹാസ്യം, വൈകാരിക നിമിഷങ്ങൾ എന്നിവ കോർത്തിണക്കി സൂര്യ ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് സിനിമ തിയറ്ററുകളിലേക്ക് എത്തുന്നത്. അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനും വലിയ പ്രേക്ഷക പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.
ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന് സിതാര എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രത്തിൽ രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനം നിർവ്വഹിച്ച ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം ട്രെൻഡിംഗ് ലിസ്റ്റിൽ ഇടംപിടിച്ചുകഴിഞ്ഞു.
നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് നവീൻ നൂലിയും പ്രൊഡക്ഷൻ ഡിസൈൻ ബംഗ്ലാനും നിർവ്വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ അസോസിയേറ്റ് എഡിറ്റർ ശ്രീനിവാസ് നദിമിണ്ടിയും പി.ആർ.ഒ ശബരിയുമാണ്. സാങ്കേതികമായി ഏറെ മികച്ചുനിൽക്കുന്ന ഒരു വലിയ കുടുംബ ചിത്രമായിരിക്കും ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.
Surya-Mamitha Baiju’s Viswanath & Sons in Theatres Tomorrow
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




