Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ബീഫ് ഗ്രിൽ ചെയ്തതിന് തുടർന്നുണ്ടായ തർക്കം; കാനഡയിൽ വാടകക്കാരനെ കല്ലെറിഞ്ഞ് ഓടിച്ച് ഇന്ത്യൻ വീട്ടുടമ: അറസ്റ്റ്

Canada Varthakal by Canada Varthakal
September 12, 2026
in Canada
Reading Time: 1 min read
Surrey landlord viral video

surrey-landlord-raj-tiwana-viral-tenant-dispute

സറി: സറിയിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥയും വാടകക്കാരനും തമ്മിലുണ്ടായ തർക്കത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. വാടകക്കാരൻ ബാര്‍ബിക്യൂവില്‍ പാകം ചെയ്തിരുന്ന ബീഫ് നീക്കം ചെയ്യാന്‍ ശ്രമിച്ചതിനും പ്രകേപിതയായി പെരുമാറിയതിനും ഒടുവിൽ വീട്ടുടമ പോലീസ് പിടിയിലായി. വാടകക്കാരൻ ഫോണിൽ ചിത്രീകരിച്ച വീഡിയോയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. കാനഡയിലെ തന്റെ വാടകവീട്ടിൽ വെച്ച് രാജ് തിവാന എന്ന വീട്ടുടമസ്ഥ തന്നോട് തുടർച്ചയായി മോശമായി പെരുമാറിയെന്നും ആക്രമിച്ചെന്നും ആരോപിച്ച് വാടകക്കാരൻ തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ വീഡിയോകൾ പുറത്തുവിട്ടത്. വീഡിയോ വൈറലായതോടെ കാനഡയിലെയും ഇന്ത്യയിലെയും നിരവധിയാളുകൾ ഇത് പങ്കുവെച്ചു. എന്നാൽ ഈ വീഡിയോകളുടെ സത്യാവസ്ഥ പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

YFA AD 2

വീടിന് പുറത്തുവെച്ച് ബാർബിക്യൂ ഉണ്ടാക്കിയതിനെ ചൊല്ലിയുള്ള തർക്കമാണ് സംഭവങ്ങളുടെ തുടക്കം. വാടകക്കാരനും സുഹൃത്തും ചേർന്ന് അത്താഴം തയ്യാറാക്കുമ്പോൾ വീട്ടുടമസ്ഥയായ രാജ് തിവാന ഇത് തടയുകയായിരുന്നു. ബാർബിക്യൂ മെഷീൻ ഉപയോഗിച്ച് വീടിന് തീയിടാൻ ശ്രമിക്കുകയാണെന്ന് ഇവർ ആരോപിച്ചു. എന്നാൽ മെഷീനിൽ കുറച്ച് തുരുമ്പ് മാത്രമാണ് ഉള്ളതെന്നും അപകടമൊന്നുമില്ലെന്നും വാടകക്കാരൻ വ്യക്തമാക്കിയെങ്കിലും ഇവർ വഴക്കിന് നിൽക്കുകയായിരുന്നു. താൻ കൃത്യമായി വാടക നൽകുന്ന ആളാണെന്നും സുഹൃത്തുക്കൾക്ക് ഭക്ഷണം കൊടുക്കാൻ അവകാശമുണ്ടെന്നും വാടകക്കാരൻ പറഞ്ഞെങ്കിലും ഇവർ കേൾക്കാൻ തയ്യാറായില്ല.

ADVERTISEMENT

തുടർന്ന് തർക്കം രൂക്ഷമാവുകയും വാടകക്കാരൻ ഇല്ലാത്ത സമയത്ത് ഇവർ മുറിയുടെ പൂട്ട് മാറ്റുകയും ചെയ്തു. പിന്നീട് വാടകക്കാരനെ കല്ലുകൊണ്ട് എറിയുന്നതും കൈയേറ്റം ചെയ്യുന്നതും മുറിയിലെ കറന്റ് ഓഫാക്കുന്നതും വീഡിയോയിലുണ്ട്. സംഭവം നടക്കുമ്പോൾ തന്നെ ഇവർ പോലീസിനെ ഫോണിൽ വിളിക്കുന്നുമുണ്ടായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി രാജ് തിവാനയെ കസ്റ്റഡിയിൽ എടുക്കുന്ന ദൃശ്യങ്ങളോടെയാണ് വീഡിയോ അവസാനിക്കുന്നത്. മുൻപും ഈ സ്ത്രീ സമാനമായ രീതിയിൽ ഉപദ്രവിച്ചിട്ടുണ്ടെന്ന് കാട്ടി മുൻപ് അവിടെ താമസിച്ചിരുന്ന ചിലരും രംഗത്തെത്തിയിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Cessna 172 plane
Canada

സസ്കാച്വാനിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യൻ വിദ്യാർത്ഥികൾ ; അപകടം പരിശീലനപ്പറക്കലിനിടെ

by Canada Varthakal
September 21, 2026
ontario police
Canada

ഒന്റാരിയോയിൽ സിനഗോഗിന് സമീപം വെടിവെപ്പ്: പൊലീസുകാരനടക്കം രണ്ടുപേർക്ക് പരിക്ക്

by Canada Varthakal
September 21, 2026
Iranian conscripts face immigration concerns in Canada
Canada

ഇറാനിയൻ സൈനികരെ കാനഡ സ്വീകരിക്കുമോ? ബ്രിട്ടന്റെയും ഓസ്ട്രേലിയയുടെയും സമീപനം ചർച്ചയിൽ

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.