ഒന്റാരിയോ: പസഫിക് സമുദ്രത്തെ ചൂടുപിടിപ്പിക്കുന്ന ‘സൂപ്പർ എൽ നിനോ’ പ്രതിഭാസം ജൂണോടെ രൂപപ്പെടുമെന്നും ഇത് കാനഡയിലെ കാലാവസ്ഥയെ സാരമായി ബാധിക്കുമെന്നും എൻവയോൺമെന്റ് കാനഡ (ECCC) വ്യക്തമാക്കുന്നു. ആഗോള കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് കാരണമാകുന്ന ഈ പ്രതിഭാസം മൂലം കാനഡയിലെ പ്രവിശ്യയായ ക്യുബെക്കിൽ കടുത്ത കാലാവസ്ഥയ്ക്ക് സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തൽ. സാധാരണയായി രണ്ട് മുതൽ നാല് വർഷം വരെ ഇടവേളകളിൽ ഉണ്ടാകുന്ന എൽ നിനോ സമയത്ത്, ഉഷ്ണമേഖലാ പസഫിക്കിലെ ഏറ്റവും ചൂടുള്ള ജലം കിഴക്കോട്ട് നീങ്ങുകയും തീവ്രമാകുകയും ചെയ്യും. സാധാരണ എൽ നിനോയേക്കാൾ ഉയർന്ന താപനിലയുള്ള അവസ്ഥയാണ് സൂപ്പർ എൽ നിനോ എന്ന് അറിയപ്പെടുന്നത്.
സമുദ്രോപരിതല താപനില 2 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയരുമ്പോഴാണ് ഇതിനെ സൂപ്പർ എൽ നിനോ ആയി കണക്കാക്കുന്നത്. ഈ വർഷം താപനിലയിലെ വർദ്ധനവ് 3.5 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കാമെന്നാണ് പ്രവചനം. ഈ പ്രതിഭാസം മൂലം കാനഡയിലുടനീളം സാധാരണയേക്കാൾ ചൂടുള്ള ശീതകാലമായിരിക്കും അനുഭവപ്പെടുകയെന്ന് ടൊറന്റോ സർവകലാശാലയിലെ ഫിസിക്സ് പ്രൊഫസർ കെന്റ് മൂർ വ്യക്തമാക്കി. 2015-2016 കാലഘട്ടത്തിൽ ഉണ്ടായ സൂപ്പർ എൽ നിനോ കാരണം കഴിഞ്ഞ 80 വർഷത്തിനിടയിലെ ഏറ്റവും ചൂടുള്ള ശീതകാലമാണ് കാനഡയിൽ രേഖപ്പെടുത്തിയതെന്ന് എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡയിലെ ക്ലൈമറ്റോളജിസ്റ്റ് ഡേവിഡ് ഫിലിപ്സ് അറിയിച്ചു.
സൂപ്പർ എൽ നിനോയുടെ സ്വാധീനം കാനഡയിലെ സമുദ്ര ജീവികളിൽ ഇതിനകം പ്രകടമായി തുടങ്ങിയതായി ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. സാധാരണയായി ബ്രിട്ടീഷ് കൊളംബിയ തീരങ്ങളിൽ കാണപ്പെടാത്ത ഒരു പ്രത്യേക ഇനം ഡോൾഫിനുകളെ അടുത്തിടെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. സമുദ്രത്തിലെ താപനില മാറുന്നതനുസരിച്ച് മത്സ്യങ്ങളുടെ സഞ്ചാരരീതിയിലും മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. സാധാരണയായി കാണാത്ത അക്ഷാംശങ്ങളിൽ പുതിയ സമുദ്ര ജീവികളെയും മത്സ്യ ഇനങ്ങളെയും കാണാൻ സാധിക്കുന്നത് ജനങ്ങൾക്ക് ഇതൊരു പുതിയ അനുഭവമായിരിക്കുമെന്നും ഡേവിഡ് ഫിലിപ്സ് കൂട്ടിച്ചേർത്തു.
Super El Nino phenomenon is coming; Warning that this winter will be warmer in Canada
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





