ന്യൂഡൽഹി: ശക്തമായ വിദ്യാർത്ഥി സമരങ്ങൾക്ക് ഒടുവിൽ വഴങ്ങി കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പദവി രാജിവെച്ചു. രാജ്യത്തുടനീളം ഉയർന്നുവന്ന പ്രതിഷേധങ്ങളെ തുടർന്ന് രാജി സമർപ്പിക്കാൻ അദ്ദേഹം നിർബന്ധിതനാവുകയായിരുന്നു. രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറിയതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
തന്റെ ഉത്തരവാദിത്വം നല്ല നിലയിൽ പൂർത്തിയാക്കിയെന്ന് രാജി സമർപ്പിച്ച ശേഷം ധർമേന്ദ്ര പ്രധാൻ പ്രതികരിച്ചു. ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് മന്ത്രാലയം സ്വീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. യുവാക്കളാണ് ഇന്ത്യയുടെ യഥാർത്ഥ ശക്തിയെന്നും രാജ്യത്തിന്റെ ഐക്യവും സുഗമമായ പ്രവർത്തനവും നിലനിർത്താനാണ് താൻ ഈ പദവി ഒഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1997-ൽ ഒഡിഷയിലെ കോൺഗ്രസ് ഭരണകാലത്ത് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ ആയിരത്തിയഞ്ഞൂറോളം വിദ്യാർത്ഥികളെ അണിനിരത്തി സമരം നയിച്ച ചരിത്രമാണ് ധർമേന്ദ്ര പ്രദാനുള്ളത്. അന്ന് എബിവിപിയുടെ ദേശീയ സെക്രട്ടറിയായിരുന്ന അദ്ദേഹം, വർഷങ്ങൾക്ക് ശേഷം സ്വന്തം മന്ത്രാലയത്തിനെതിരെ ഉയർന്ന ചോദ്യപേപ്പർ ചോർച്ചാ വിവാദങ്ങളിലും വിദ്യാർത്ഥി പ്രതിഷേധങ്ങളിലും ഉലഞ്ഞാണ് ഒടുവിൽ പദവിയിൽ നിന്ന് രാജിവെച്ച് പുറത്തുപോകുന്നത്.
Student protests have yielded results; Dharmendra Pradhan resigns
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt








