ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇന്ന് കാനഡയിലെത്തി. നാളെ ആരംഭിക്കാനിരിക്കുന്ന ജ 7ഉച്ചകോടിക്ക് മുന്നോടിയായാണ് സന്ദർശനം. ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഒട്ടാവയിൽ സ്റ്റാർമറെ സ്വീകരിക്കും. ആൽബെർട്ടയിലേക്ക് പോകുന്നതിന് മുൻപ് ഇന്ന് വൈകുന്നേരം ഒട്ടാവയിൽ ഇരുവരും കൂടിക്കാഴ്ച നടത്തും. സുരക്ഷ, വ്യാപാരം എന്നിവയെക്കുറിച്ചായിരിക്കും പ്രധാനമായും ചർച്ച നടത്തുക. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സാമ്പത്തിക, സുരക്ഷാ പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്ന് കാർണിയുടെ ഓഫീസ് അറിയിച്ചു.
ADVERTISEMENT









