📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

നോർത്തേൺ ഒന്റാരിയോയിൽ സ്നോമൊബൈൽ സീസണ് നേരത്തെ തുടക്കം

Canada Varthakal by Canada Varthakal
December 17, 2025
in Ontario
Reading Time: 1 min read
നോർത്തേൺ ഒന്റാരിയോയിൽ സ്നോമൊബൈൽ സീസണ് നേരത്തെ തുടക്കം

image credits by ctv news

ഒന്റാരിയോ: നോർത്തേൺ ഒന്റാരിയോയിലെ സ്നോമൊബൈൽ യാത്രക്കാർക്ക് ആവേശമായി സീസൺ നേരത്തെ ആരംഭിച്ചു. ടിമിൻസിലെ സ്നോമൊബൈൽ പാതകളിൽ പലതും പ്രവർത്തന ശേഷി കുറവാണെങ്കിലും പ്രവർത്തനമാരംഭിച്ചതായി ടിമിൻസ്‌ സ്നോമൊബൈൽ ക്ലബ് അറിയിച്ചു. കഴിഞ്ഞ 16 വർഷത്തിനിടയിൽ ആദ്യമായാണ് ക്രിസ്മസിന് മുൻപ് പാതകൾ സജ്ജമാക്കാൻ സാധിച്ചതെന്ന് ക്ലബ് കമ്മ്യൂണിക്കേഷൻസ് കോർഡിനേറ്റർ ഗിൽബർട്ട് ഫോർട്ടിൻ വ്യക്തമാക്കി.

ക്ലബ്ബ് വോളന്റിയർമാരുടെ കഠിനാധ്വാനവും ഭൂവുടമകളുടെ സഹകരണവുമാണ് പാതകൾ നേരത്തെ തുറക്കാൻ സഹായിച്ചതെന്ന് ഫോർട്ടിൻ അറിയിച്ചു. സ്നോമൊബൈൽ ഉപയോഗിക്കുന്നവർ ഒന്റാരിയോ ഫെഡറേഷൻ ഓഫ് സ്നോമൊബൈൽ ക്ലബ്ബിന്റെ (OFSC) ഓൺലൈൻ ഗൈഡ് പരിശോധിച്ച് പാതകളുടെ അവസ്ഥ മനസ്സിലാക്കണമെന്നും നിർദ്ദേശമുണ്ട്. ഇന്ധനവിലയും യന്ത്രസാമഗ്രികളുടെ ചെലവും വർധിക്കുന്നത് അറ്റകുറ്റപ്പണികൾക്ക് വെല്ലുവിളിയാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

നേരത്തെ സാമ്പത്തിക പ്രതിസന്ധി മൂലം ആയിരക്കണക്കിന് കിലോമീറ്റർ പാതകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന ആശങ്ക നിലനിന്നിരുന്നു. എന്നാൽ ഒന്റാരിയോ സർക്കാർ 3.9 ദശലക്ഷം ഡോളറിന്റെ പുതിയ ധനസഹായം പ്രഖ്യാപിച്ചത് പ്രതിസന്ധി പരിഹരിക്കാൻ സഹായിച്ചു. പെർമിറ്റ് വരുമാനം മാത്രം ഉപയോഗിച്ച് പാതകളുടെ സംരക്ഷണം പൂർണ്ണമായി നടത്താൻ സാധിക്കില്ലെന്ന് ഫെഡറേഷൻ ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു.

നേരത്തെയെത്തിയ മഞ്ഞുവീഴ്ച ഈ വർഷം പ്രവിശ്യയിലുടനീളം പെർമിറ്റ് വിൽപ്പന വർധിക്കാൻ കാരണമായതായാണ് വിലയിരുത്തൽ. ഒഎഫ്‌എസ്‌സി വെബ്‌സൈറ്റിലെ കണക്കുകൾ പ്രകാരം നവംബർ ഒന്നിന് മുൻപായി 41,000-ത്തിലധികം ട്രയൽ പെർമിറ്റുകൾ വിറ്റുപോയിട്ടുണ്ട്. ഫെഡറേഷന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ആദ്യകാല സീസൺ വിൽപ്പനയാണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Snowmobile season starts early in Northern Ontario

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

സഡ്‌ബറിയിലെ ബോയിൽ വാട്ടർ അഡ്വൈസറി: ജാഗ്രതാ നിർദ്ദേശം തെറ്റായ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
Ontario

സഡ്‌ബറിയിലെ ബോയിൽ വാട്ടർ അഡ്വൈസറി: ജാഗ്രതാ നിർദ്ദേശം തെറ്റായ മുന്നറിയിപ്പെന്ന് റിപ്പോർട്ട്

by Canada Varthakal
May 26, 2026
കുറ്റവാളികളുടെ വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ; വെബ്‌സൈറ്റ് തുടങ്ങാനൊരുങ്ങി ഒന്റാറിയോ പൊലീസ്; മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതയ്ക്കും വിലക്ക്
Ontario

കുറ്റവാളികളുടെ വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ; വെബ്‌സൈറ്റ് തുടങ്ങാനൊരുങ്ങി ഒന്റാറിയോ പൊലീസ്; മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതയ്ക്കും വിലക്ക്

by Canada Varthakal
May 25, 2026
ഒന്റാറിയോ ലിബറൽ പാർട്ടി സ്ഥാനാർത്ഥി നിർണ്ണയം:  Nate Erksine-Smith – ന്റെ അപ്പീൽ തള്ളി
Ontario

ഒന്റാറിയോ ലിബറൽ പാർട്ടി സ്ഥാനാർത്ഥി നിർണ്ണയം:  Nate Erksine-Smith – ന്റെ അപ്പീൽ തള്ളി

by Canada Varthakal
May 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.