വാൻകൂവർ: ബി.സിയിലെ ജോർജിയ കടലിടുക്കിൽ ചാർട്ടർ ബോട്ട് മുങ്ങി ആറ് പേരെ കാണാതായി. അപകടത്തിൽപ്പെട്ട നാല് പേരെ രക്ഷപെടുത്തിയതായി കനേഡിയൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. ഞായറാഴ്ചയാണ് സംഭവം നടന്നത്. രക്ഷപെടുത്തിയവരിൽ ഒരാളുടെ നില ഗുരുതരമാണെന്നും ബാക്കി മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ബി.സി എമർജൻസി ഹെൽത്ത് സർവീസസ് വ്യക്തമാക്കി.
വാൻകൂവർ വിമാനത്താവളത്തിന് തെക്കുപടിഞ്ഞാറ് റോബർട്ട്സ് ബാങ്കിന് സമീപം ഞായറാഴ്ച 11:45 ഓടെയാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് ബോട്ടിൽ 10 പേരുണ്ടായിരുന്നതായാണ് ബി.സി ആർ.സി.എം.പി വ്യക്തമാക്കുന്നത്. ലൈഫ് ജാക്കറ്റുകൾ ഇല്ലാതെ ആളുകൾ വെള്ളത്തിൽ കിടക്കുന്നതായി സിവിൽ ബോട്ട് നൽകിയ വിവരത്തെത്തുടർന്നാണ് ജോയിന്റ് റെസ്ക്യൂ കോർഡിനേഷൻ സെന്റർ (ജെ.ആർ.സി.സി) തിരച്ചിൽ ആരംഭിച്ചത്.
കോസ്റ്റ് ഗാർഡ് ഹോവർക്രാഫ്റ്റ്, ഹെലികോപ്റ്ററുകൾ, ആർ.സി.എം.പി ബോട്ടുകൾ എന്നിവയ്ക്ക് പുറമെ ബി.സി ഫെറീസിന്റെ രണ്ട് കപ്പലുകളും സിവിലിയൻ ബോട്ടുകളും തിരച്ചിലിൽ പങ്കാളികളായി. രക്ഷപെടുത്തിയ നാല് പേരെ പാരാമെഡിക്സ് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ബാക്കിയുള്ള ആറ് പേർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും അപകടകാരണം വ്യക്തമല്ലെന്നും അധികൃതർ അറിയിച്ചു.
Six missing after charter boat sinks in B.C.; rescue efforts intensify
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




