📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home India

ഒ.സി.ഐ കാർഡ് ചട്ടങ്ങളിൽ നിർണ്ണായക ഭേദഗതി; വിദേശ പൗരന്മാരുടെ പങ്കാളികൾക്കും ഇനി അപേക്ഷിക്കാം

Canada Varthakal by Canada Varthakal
May 13, 2026
in India
Reading Time: 1 min read
Significant amendment in OCI card rules; Spouses of foreign citizens can now also apply

വിദേശത്തുള്ള ഇന്ത്യൻ വംശജർക്ക് നൽകുന്ന ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ) കാർഡുമായി ബന്ധപ്പെട്ട പൗരത്വ നിയമങ്ങളിൽ കേന്ദ്ര സർക്കാർ സുപ്രധാനമായ മാറ്റങ്ങൾ വരുത്തി. പുതിയ ഭേദഗതി പ്രകാരം ഇന്ത്യൻ വംശജരായ വിദേശ പൗരന്മാരുടെ പങ്കാളികൾക്കും ഇനി മുതൽ ഒ.സി.ഐ കാർഡിനായി അപേക്ഷിക്കാവുന്നതാണ്. എന്നാൽ ഇവർ തമ്മിലുള്ള വിവാഹം രജിസ്റ്റർ ചെയ്തിട്ട് കുറഞ്ഞത് രണ്ട് വർഷമെങ്കിലും പൂർത്തിയായിരിക്കണമെന്നും വിവാഹബന്ധം നിലനിൽക്കുന്ന കാലത്തോളം മാത്രമേ ഈ ആനുകൂല്യം ലഭ്യമാകൂ എന്നും നിബന്ധനയുണ്ട്.

06c89c9c 964d 46d5 b18b 82beef596e9f

ഒ.സി.ഐ കാർഡ് ഉടമകൾക്ക് ഇന്ത്യയിൽ ആജീവനാന്തം താമസിക്കാനും ജോലി ചെയ്യാനും അനുമതിയുണ്ടെങ്കിലും ചില പ്രത്യേക പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങേണ്ടത് നിർബന്ധമാക്കിയിട്ടുണ്ട്. മൗണ്ടൈനീറിങ് , മിഷനറി പ്രവർത്തനങ്ങൾ, ഗവേഷണങ്ങൾ, സംരക്ഷിത മേഖലകളിലെ സന്ദർശനം എന്നിവയ്ക്ക് ഇനി മുതൽ പ്രത്യേക അനുമതി ആവശ്യമാണ്. കൂടാതെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നവരുടെയോ തെറ്റായ വിവരങ്ങൾ നൽകി കാർഡ് കൈക്കലാക്കിയവരുടെയോ രജിസ്‌ട്രേഷൻ റദ്ദാക്കാൻ സർക്കാരിന് കൂടുതൽ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. എന്നാൽ അത്തരം നടപടികൾക്ക് മുൻപ് ബന്ധപ്പെട്ട വ്യക്തിക്ക് വിശദീകരണത്തിന് അവസരം നൽകുമെന്നും സർക്കാർ ഉറപ്പുനൽകുന്നു.

ADVERTISEMENT

പ്രവാസികൾക്കും വിദേശ പൗരന്മാർക്കും ഏറെ ആശ്വാസം നൽകുന്ന രീതിയിൽ അപേക്ഷാ നടപടികൾ പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ട്. വിദേശത്തുള്ള ഇന്ത്യൻ എംബസികൾ വഴിയോ ഇന്ത്യയിലെ ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസർ (FRRO) വഴിയോ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷാ പ്രക്രിയയിൽ കൂടുതൽ വ്യക്തത വരുത്തിയത് നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സഹായിക്കും. ഒ.സി.ഐ സേവനങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിനൊപ്പം ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഈ പരിഷ്കാരത്തിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Significant amendment in OCI card rules; Spouses of foreign citizens can now also apply
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

പൊതുസ്ഥലങ്ങളിൽ ബാനറുകൾ പാടില്ല: പ്രവർത്തകർക്ക് കർശന നിർദ്ദേശവുമായി ടി.വി.കെ
India

പൊതുസ്ഥലങ്ങളിൽ ബാനറുകൾ പാടില്ല: പ്രവർത്തകർക്ക് കർശന നിർദ്ദേശവുമായി ടി.വി.കെ

by Canada Varthakal
May 14, 2026
പശ്ചിമേഷ്യൻ യുദ്ധനിഴലിൽ ബ്രിക്സ്; ഇറാൻ വിദേശകാര്യ മന്ത്രി ഡൽഹിയിൽ
India

പശ്ചിമേഷ്യൻ യുദ്ധനിഴലിൽ ബ്രിക്സ്; ഇറാൻ വിദേശകാര്യ മന്ത്രി ഡൽഹിയിൽ

by Canada Varthakal
May 14, 2026
Russia on India Energy Supply
India

‘വിതരണം മുടങ്ങില്ല’; ഊർജ്ജ പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് തുണയായി റഷ്യ

by Canada Varthakal
May 13, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.