Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

സ്റ്റുഡന്റ് കൗൺസിൽ പരിപാടിക്കിടെ വെടിവെപ്പ്; ഒന്റാറിയോയിൽ യുവ ഹോക്കി താരം കൊല്ലപ്പെട്ടു; ലാംബ് ടൺ കോളേജ് അടച്ചു

Canada Varthakal by Canada Varthakal
April 10, 2026
in Canada
Reading Time: 1 min read
സ്റ്റുഡന്റ് കൗൺസിൽ പരിപാടിക്കിടെ വെടിവെപ്പ്; ഒന്റാറിയോയിൽ യുവ ഹോക്കി താരം കൊല്ലപ്പെട്ടു; ലാംബ് ടൺ കോളേജ് അടച്ചു

സാർനിയ (ഒന്റാറിയോ): ഒന്റാറിയോയിലുള്ള ലാംബ് ടൺ കോളേജ് ക്യാമ്പസിൽ വിദ്യാർത്ഥികൾ സംഘടിപ്പിച്ച പരിപാടിക്കിടെയുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. പ്രാദേശിക ഹോക്കി താരം കൂടിയായ ഡെയ്ൻ നിസ്ബെറ്റ് (20) ആണ് വെടിയേറ്റ് മരിച്ചത്. വെള്ളിയാഴ്ച്ച പുലർച്ചെ ക്യാമ്പസിലെ ബാറിലുണ്ടായ അക്രമത്തിൽ മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

9d331d44 10ae 4912 b3e0 da7f600b315c

വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ക്യാമ്പസിനുള്ളിലെ ബാറിൽ വെടിവെപ്പുണ്ടായതായി സാർനിയ പൊലീസിന് സന്ദേശം ലഭിക്കുന്നത്. ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തുമ്പോൾ മൂന്ന് പേരാണ് പരിക്കേറ്റ് കിടന്നിരുന്നത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ഡെയ്ൻ നിസ്ബെറ്റിന്റെ ജീവൻ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട യുവാവ് ലാംബ് ടൺ കോളേജിലെ വിദ്യാർത്ഥിയാണോ എന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കൊലപാതകമായി കണക്കാക്കിയാണ് നിലവിൽ കേസ് അന്വേഷണം പുരോഗമിക്കുന്നത്.

ADVERTISEMENT
4UBPGHYP3ZAUTPPLKQGGDCUGHA

സംഭവത്തെത്തുടർന്ന് ലാംബ് ടൺ കോളേജ് വെള്ളിയാഴ്ച പൂർണ്ണമായും അടച്ചിട്ടു. മെയിൻ ക്യാമ്പസ്, ഫയർ സ്കൂൾ, സ്കിൽഡ് ട്രേഡ്സ് ട്രെയിനിംഗ് സെന്റർ തുടങ്ങി എല്ലാ വിഭാഗങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ക്യാമ്പസിനുള്ളിലെ സ്റ്റുഡന്റ് അഡ്മിനിസ്ട്രേറ്റീവ് കൗൺസിൽ നടത്തിയ പരിപാടിക്കിടെയാണ് ദൗർഭാഗ്യകരമായ സംഭവം നടന്നതെന്ന് കോളേജ് അധികൃതർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. മരിച്ച യുവാവിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ക്യാമ്പസിലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ആവശ്യമായ കൗൺസിലിംഗ് പിന്തുണ നൽകുമെന്നും കോളേജ് അറിയിച്ചു.

അക്രമം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. എന്നാൽ ഈ ആക്രമണം മനഃപൂർവ്വം കോളേജിനെ ലക്ഷ്യം വെച്ച് നടത്തിയതല്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് സാർനിയ പൊലീസ് സർവീസ് വ്യക്തമാക്കി. സംഭവസ്ഥലത്ത് പൊലീസ് പരിശോധന തുടരുകയാണ്. കൂടുതൽ തെളിവുകൾ ശേഖരിക്കാനായി ക്യാമ്പസിലേക്ക് ആരും പ്രവേശിക്കരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.

Shooting at student council event; young hockey player killed in Ontario; Lambton College closed

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി
: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Tags: Lambton College closedyoung hockey player killed in Ontario
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Canada to regulate AI chatbots; experts concerned about loopholes in law
Canada

AI ചാറ്റ്ബോട്ടുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ കാനഡ; നിയമത്തിലെ പഴുതുകളിൽ ആശങ്കയുമായി വിദഗ്ധർ

by Canada Varthakal
June 12, 2026
More than 300,000 Canadian mothers were forced to give up their babies. They are waiting for an apology
Canada

‘സർക്കാർ മാപ്പ് പറയണം’; കാനഡയിൽ കുഞ്ഞുങ്ങളെ നിർബന്ധിച്ച് പിടിച്ചെടുത്ത സംഭവത്തിൽ മറുപടി തേടി 3 ലക്ഷം അമ്മമാർ

by Canada Varthakal
June 12, 2026
കാലാവസ്ഥാ വ്യതിയാനം വില്ലനായി; കാനഡയിൽ ലൈം രോഗം പടരുന്നു; രോഗബാധിതരുടെ എണ്ണത്തിൽ എക്കാലത്തെയും ഉയർന്ന നിരക്ക്
Canada

കാലാവസ്ഥാ വ്യതിയാനം വില്ലനായി; കാനഡയിൽ ലൈം രോഗം പടരുന്നു; രോഗബാധിതരുടെ എണ്ണത്തിൽ എക്കാലത്തെയും ഉയർന്ന നിരക്ക്

by Canada Varthakal
June 12, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.