സറി: സറിയിലെ പാർക്കിൽ ലൈംഗികാതിക്രമം നടത്തിയ ഇന്ത്യൻ വംശജൻ അറസ്റ്റിൽ. ജഗേന്ദർ ഖുറാന എന്നയാളാണ് പിടിയിലായത്. ഇയാൾക്കെതിരെ രണ്ട് ക്രിമിനൽ കോഡ് കുറ്റങ്ങൾ ചുമത്തി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ആഗസ്റ്റ് 9-ന് സറിയിലെ ബെയർ ക്രീക്ക് പാർക്കിൽ വച്ചാണ് സംഭവം നടന്നത്. പാർക്കിൽ ഉണ്ടായിരുന്ന യുവതിയെ കടന്നുപിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തെന്നാണ് പരാതി. അതിക്രമത്തിന് ശേഷം ഇയാൾ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.

സംഭവത്തിന് പിന്നാലെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കുകയും പ്രതിയുടെ ചിത്രങ്ങൾ പുറത്തുവിട്ട് പൊതുജനങ്ങളുടെ സഹായം തേടുകയും ചെയ്തിരുന്നു. തുടർന്ന് ആഗസ്റ്റ് 12-നാണ് ജഗേന്ദർ ഖുറാനയെ പോലീസ് അറസ്റ്റ് ചെയ്തത്.
ബ്രിട്ടീഷ് കൊളംബിയ പ്രൊസിക്യൂഷൻ സർവീസ് ഇയാൾക്കെതിരെ ലൈംഗിക അതിക്രമം, ലൈംഗിക ഇടപെടൽ എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




