Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

പോസ്റ്റൽ സർവീസിൽ കത്ത് നഷ്ടപ്പെട്ടു; സസ്കാച്വാനിൽ ഇൻഷുറൻസ് കമ്പനിയെ ‘പൂട്ടി’ യുവാവ്

Canada Varthakal by Canada Varthakal
August 29, 2026
in Saskatchewan
Reading Time: 1 min read
SGI Appeal Case

A young man won a case in a Saskatchewan court regarding an appeal application that had been lost in the mail.

റെജൈന (സസ്കാച്വാൻ): തപാലിൽ അയച്ച അപ്പീൽ അപേക്ഷ വഴിയിൽ വെച്ച് നഷ്ടപ്പെട്ടതിനെ തുടർന്ന് ഇൻഷുറൻസ് കമ്പനിയുമായി നിയമപോരാട്ടത്തിലായ കനേഡിയൻ യുവാവിന് ഒടുവിൽ കോടതിയിൽ വിജയം. സസ്കാച്വാനിലാണ് സംഭവം. ഇൻഷുറൻസ് കമ്പനിയായ എസ്.ജി.ഐ (SGI) നൽകിയ അപ്പീൽ ഹർജി തള്ളിക്കൊണ്ടാണ് സസ്കാച്വാൻ കോർട്ട് ഓഫ് അപ്പീൽ മൈറ്റ്ലാൻ നോക്ക് (Maitlan Knoke) എന്ന യുവാവിന് അനുകൂലമായി ചരിത്രപരമായ വിധി പ്രഖ്യാപിച്ചത്.

WhatsApp Image 2026 08 29 at 8.24.14 AM 1

2020 സെപ്റ്റംബർ 28-നാണ് മൈറ്റ്ലാൻ നോക്കിന് വാഹനാപകടത്തിൽ പരിക്കേൽക്കുന്നത്. തുടർന്ന് ഇയാൾ ക്ലെയിമിനായി സസ്കാച്ചെവൻ ഓട്ടോ മൊബൈൽ ഇൻഷുറൻസിനെ (SGI) സമീപിച്ചു. എന്നാൽ 2023 ഫെബ്രുവരിയിൽ കമ്പനി ക്ലെയിം തുക നിരസിച്ചുകൊണ്ട് ഇയാൾക്ക് കത്തയച്ചു. തീരുമാനത്തിൽ എതിർപ്പുണ്ടെങ്കിൽ ജൂൺ 8-ന് മുൻപായി അപ്പീൽ സമർപ്പിക്കാമെന്നും കത്തിലുണ്ടായിരുന്നു.

ADVERTISEMENT

കമ്പനിയുടെ തീരുമാനത്തിനെതിരെ ജൂൺ 1-ന് തന്നെ നോക്ക് ‘ഓട്ടോ മൊബൈൽ ഇൻജുറി അപ്പീൽ കമ്മീഷന്’ തപാലിൽ അപ്പീൽ അയച്ചു. എന്നാൽ ഈ കത്ത് വഴിയിൽ വെച്ച് നഷ്ടപ്പെടുകയും കമ്മീഷന് ലഭിക്കാതിരിക്കുകയും ചെയ്തു. അപ്പീൽ നൽകാനുള്ള അവസാന തീയതി കഴിഞ്ഞ ശേഷമാണ് കത്ത് ലഭിച്ചില്ലെന്ന വിവരമറിയുന്നതും നോക്ക് രണ്ടാമതൊരു കോപ്പി വീണ്ടും അയക്കുന്നതും.

ALSO READ ; കാനഡ പൗരത്വ അപേക്ഷകളിൽ കരുതൽ വേണം!; തെറ്റുകൾ ഒഴിവാക്കാൻ മുന്നറിയിപ്പ്

സാധാരണ തപാലിൽ അയച്ചതുകൊണ്ട് കത്ത് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന വാദം അംഗീകരിച്ച അപ്പീൽ കമ്മീഷൻ, നോക്ക് കൃത്യസമയത്ത് തന്നെയാണ് അപ്പീൽ അയച്ചതെന്ന് വ്യക്തമാക്കി അപേക്ഷ സ്വീകരിച്ചു. എന്നാൽ ഇതിനെതിരെ ഇൻഷുറൻസ് കമ്പനി കോടതിയെ സമീപിക്കുകയായിരുന്നു.

അപ്പീൽ അപേക്ഷ തപാലിൽ ഇട്ടതുകൊണ്ട് മാത്രം കാര്യമില്ലെന്നും, അത് അപ്പീൽ കമ്മീഷന് ലഭിക്കുമ്പോൾ മാത്രമേ നടപടികൾ പൂർത്തിയാകൂ എന്നുമായിരുന്നു കമ്പനിയുടെ വാദം. അല്ലാത്തപക്ഷം ഏതൊക്കെ അപ്പീലുകളാണ് നിലവിലുള്ളതെന്ന് തങ്ങൾക്ക് അറിയാൻ കഴിയില്ലെന്നും കമ്പനി വാദിച്ചു.

ഇൻഷുറൻസ് കമ്പനിയുടെ വാദങ്ങൾ പൂർണ്ണമായും തള്ളിക്കൊണ്ടാണ് അപ്പീൽ കോടതി ഉത്തരവിട്ടത്. പ്രവിശ്യയിലെ ഇൻഷുറൻസ് നിയമത്തിൽ (AAIA) അപ്പീൽ അപേക്ഷ കമ്മീഷന് ലഭിച്ചാൽ മാത്രമേ നടപടികൾ തുടങ്ങൂ എന്ന് ഒരിടത്തും പറയുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

അങ്ങനെയൊരു നിയമം ഉണ്ടാക്കാൻ ഭരണാധികാരികൾ ഉദ്ദേശിച്ചിരുന്നെങ്കിൽ അതിൽ ഭേദഗതി വരുത്തുമായിരുന്നു. അതുണ്ടാകാത്തിടത്തോളം കാലം കമ്പനി നൽകുന്ന വ്യാഖ്യാനങ്ങൾക്കല്ല, നിലവിലുള്ള നിയമത്തിലെ ആനുകൂല്യത്തിനാണ് അപേക്ഷകന് അർഹതയെന്ന് വ്യക്തമാക്കിയ കോടതി, നോക്കിന്റെ കേസ് നടത്തുന്നതിനുള്ള മുഴുവൻ ചെലവും നൽകാൻ ഇൻഷുറൻസ് കമ്പനിയോട് ഉത്തരവിട്ടു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canada malayalam news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Moose Jaw provincial court
Canada

വിദേശ തൊഴിലാളികളെ ചൂഷണം ചെയ്താൽ കോടികളുടെ പിഴയും ക്രിമിനൽ കേസും; നിയമനടപടികൾ കടുപ്പിച്ച് സസ്കാച്വാൻ

by Canada Varthakal
August 28, 2026
AI data centre
Saskatchewan

കാനഡയിൽ നിന്നുള്ള കമ്പനികൾക്ക് മാത്രം ഇനി മുൻഗണന: പുതിയ ഡാറ്റാ സെന്റർ നയവുമായി സസ്കാച്വാൻ

by Canada Varthakal
August 27, 2026
A text scam is making the rounds across Saskatchewan
Saskatchewan

Traffic Ticket Text Scams: വ്യാജ ട്രാഫിക് പിഴ സന്ദേശങ്ങൾ വരും, പിന്നാലെ ഭീഷണിയും പണം തട്ടലും: മുന്നറിയിപ്പുമായി റെജൈന പോലീസ്

by Canada Varthakal
August 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.