സൗദി: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർ ദാരുണമായി കൊല്ലപ്പെട്ടു. കോട്ടയം അയർക്കുന്നം സ്വദേശി ജെയ്സിമോൾ മാത്യു (36), കുരുമുള്ളൂർ ആനച്ചേരി അഞ്ചക്കുന്നേൽ ജോബിന ജോണി (26) എന്നിവരാണ് മരിച്ച മലയാളികൾ. തമിഴ്നാട് സ്വദേശിനികളായ വിജയലക്ഷ്മി, ഹെപ്‌സിബ എന്നിവരും വാഹനം ഓടിച്ചിരുന്ന സൗദി പൗരനുമാണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട മറ്റ് മൂന്ന് പേർ.
തായിഫ് – റാനിയ റോഡിലാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്. സൗദിയിലെ സർക്കാർ ഡിസ്‌പെൻസറിയിൽ നഴ്‌സുമാരായി ജോലി ചെയ്തുവരികയായിരുന്നു ഇവർ. അവധി ദിനമായതിനാൽ റാനിയയിൽ എത്തിയപ്പോഴാണ് സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടത്. വിവരമറിഞ്ഞ് നാട്ടിലെ ബന്ധുക്കളും അധികൃതരും ദുഃഖത്തിലാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




