Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

റഷ്യന്‍ ശാസ്ത്രജ്ഞയുടെ മരണം: പ്ലേഗ് രോഗബാധയെന്ന് സംശയം;197 പേര്‍ നിരീക്ഷണത്തില്‍

Canada Varthakal by Canada Varthakal
October 5, 2026
in World
Reading Time: 1 min read
Russian lab worker dies of ‘unknown’ illness

Russian lab worker dies of ‘unknown’ illness

മോസ്കോ: റഷ്യയിലെ സൈബീരിയൻ മേഖലയിലുള്ള ഇർകുട്സ്ക് ‘ആന്റി-പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ’ ലാബ് ടെക്നീഷ്യൻ ദാരിയ ഷിപിലോവ (28) അജ്ഞാത രോഗലക്ഷണങ്ങളോടെ മരണപ്പെട്ടു. ഇതിന് പിന്നാലെ മേഖലയിൽ 197 പേരെ റഷ്യൻ ആരോഗ്യവകുപ്പ് അടിയന്തരമായി നിരീക്ഷണത്തിലാക്കി. ലാബിൽ സാമ്പിളുകൾ ശേഖരിക്കുന്നതിനിടെ ബാക്ടീരിയ അടങ്ങിയ ടെസ്റ്റ് ട്യൂബ് അബദ്ധത്തിൽ പൊട്ടി അപകടമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന ന്യൂമോണിക് പ്ലേഗ് (Pneumonic Plague) ബാധിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, രോഗബാധ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ റഷ്യൻ അധികൃതർ തയ്യാറായിട്ടില്ല.

4 3

സെപ്റ്റംബർ 25-നാണ് ലാബിൽ ടെസ്റ്റ് ട്യൂബ് പൊട്ടിയുള്ള അപകടം നടക്കുന്നത്. തുടർന്ന് സെപ്റ്റംബർ 29-ന് കടുത്ത ന്യൂമോണിയ ലക്ഷണങ്ങളോടെ ഷെലെഖോവയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷിപിലോവ, ഒക്ടോബർ 1 രാത്രിയിലാണ് വെന്റിലേറ്ററിൽ കഴിയവെ മരണപ്പെടുന്നത്. ഇതിന് പിന്നാലെ ഷെലെഖോവ ഡിസ്ട്രിക്റ്റ് ആശുപത്രിയും പരിസരത്തെ മെറ്റേണിറ്റി വാർഡുകളും അടച്ചുപൂട്ടി പൂർണ്ണമായി ക്വാറന്റൈനിലാക്കി.

ADVERTISEMENT

മരിച്ച യുവതിയുമായി സമ്പർക്കത്തിൽ വന്ന 197 പേരെ കണ്ടെത്തിയതിൽ 189 പേരെ നിലവിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ ഇർകുട്സ്ക് മേഖലയിൽ പൊതുപരിപാടികൾ റദ്ദാക്കുകയും അടിയന്തിര പ്രതിരോധ നടപടികൾ ഏകോപിപ്പിക്കാൻ റഷ്യൻ പബ്ലിക് ഹെൽത്ത് ഏജൻസിയായ ‘റോസ്പോട്രെബ്നാഡ്സോർ’ (Rospotrebnadzor) മേധാവി അണ്ണാ പോപോവ മോസ്കോയിൽ നിന്ന് നേരിട്ടെത്തുകയും ചെയ്തു. കൂടാതെ സുരക്ഷാ വീഴ്ച വരുത്തിയതിന് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.

എന്നാൽ ഇർകുട്സ്ക് റീജിയണൽ ഗവർണർ ഈഗോർ കോബ്സെവ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ “പ്രത്യേക അപകടകരമായ രോഗബാധ” എന്ന് മാത്രമാണ് പ്രസ്താവനകളിൽ വ്യക്തമാക്കുന്നത്; ‘പ്ലേഗ്’ എന്ന വാക്ക് ഉപയോഗിക്കാൻ തയ്യാറായിട്ടില്ല. നിരീക്ഷണത്തിലുള്ള ആർക്കും നിലവിൽ രോഗലക്ഷണങ്ങളില്ലെന്നും പരിശോധനാ ഫലങ്ങൾ നെഗറ്റീവാണെന്നും ഗവർണർ അറിയിച്ചു.

അതേസമയം, ബാങ്കോക്കിലേക്ക് നടത്തിയ യാത്രയ്ക്കിടയിലോ, ബുര്യാത്തിയ റിപ്പബ്ലിക്കിലേക്ക് നടത്തിയ ജോലി സംബന്ധമായ യാത്രയ്ക്കിടയിലോ ആകാം രോഗബാധയെന്ന മറ്റ് രണ്ട് സാധ്യതകളും ഇതിനിടെ ഉയർന്നു വന്നിട്ടുണ്ട്. എന്നാൽ ഇതിൽ ഒരു വാദവും ഔദ്യോഗികമായി തെളിയിക്കപ്പെട്ടിട്ടില്ല. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്രദേശത്ത് നിരീക്ഷണം തുടരുകയാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada newsworld news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad LANG ACADEMY 4
GCMS Ad 5

Related Posts

Russian Drone Attack on Indian Pharma Plant
World

യുക്രൈനിലെ ഇന്ത്യൻ മരുന്ന് പ്ലാന്റിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം; ഒരു ജീവനക്കാരൻ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

by Canada Varthakal
October 5, 2026
Trump deportation policy puts LGBT refugees at risk
World

LGBT അഭയാർഥികൾക്ക് സുരക്ഷാ ഭീഷണി; ട്രംപിന്റെ ഡിപ്പോർട്ടേഷൻ നയം വിവാദത്തിൽ

by Canada Varthakal
October 5, 2026
British Airways BA295 Emergency Landing
World

37,000 അടിയുയരത്തിൽ നിന്ന് താഴേക്ക്; ബ്രിട്ടീഷ് എയർവേയ്സ് വിമാനം ലണ്ടനിൽ തിരിച്ചിറക്കി

by Canada Varthakal
October 5, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.