Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

സസ്കാറ്റൂൺ കാൻസർ പേഷ്യന്റ് ലോഡ്ജ് പുനർനിർമ്മിക്കുന്നു: 24.5 മില്യൺ ഡോളറിന്റെ പദ്ധതി പ്രഖ്യാപിച്ചു

Canada Varthakal by Canada Varthakal
October 16, 2026
in Saskatchewan
Reading Time: 1 min read
Saskatoon Cancer Patient Lodge

Saskatoon Cancer Patient Lodge

സസ്കാറ്റൂൺ: കാൻസർ രോഗികൾക്ക് ആശ്വാസമേകി സസ്കാറ്റൂൺ കാൻസർ പേഷ്യന്റ് ലോഡ്ജ് പുനർനിർമ്മിക്കാൻ നിർണ്ണായക തീരുമാനവുമായി കനേഡിയൻ ഫെഡറൽ സർക്കാരും സസ്കാച്വാൻ പ്രവിശ്യാ സർക്കാരും രംഗത്തെത്തി. പദ്ധതിക്കായി മൊത്തം 24.5 മില്യൺ ഡോളറിന്റെ സാമ്പത്തിക നിക്ഷേപമാണ് വെള്ളിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഫെഡറൽ സർക്കാരും പ്രവിശ്യാ സർക്കാരും 7.25 മില്യൺ ഡോളർ വീതം പദ്ധതിക്കായി നൽകുമ്പോൾ കാൻസർ ഫൗണ്ടേഷൻ ഓഫ് സസ്കാച്വാൻ 10 മില്യൺ ഡോളർ സംഭാവന നൽകും.

WhatsApp Image 2026 10 16 at 5.51.10 AM

ഗ്രാമീണ മേഖലകളിൽ നിന്നും വിദൂര പ്രദേശങ്ങളിൽ നിന്നും ചികിത്സയ്ക്കായി എത്തുന്ന കാൻസർ രോഗികൾക്ക് നിരന്തരമായ ദീർഘദൂര യാത്രകൾ ഒഴിവാക്കി സമീപത്തെ ആശുപത്രികളിൽ ചികിത്സ തേടാൻ സഹായിക്കുന്ന അത്യാധുനിക സൗകര്യങ്ങളുള്ള വീടുപോലൊരു അന്തരീക്ഷമാണ് ഈ പുതിയ കേന്ദ്രത്തിൽ ഒരുക്കുന്നത്. പുതിയ ലോഡ്ജിൽ സ്വകാര്യ രോഗി മുറികൾ, കൂട്ടിരിപ്പുകാർക്കുള്ള വിശ്രമ കേന്ദ്രങ്ങൾ, മൂന്ന് സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ് സ്യൂട്ടുകൾ എന്നിവയും ഉൾപ്പെടും.

ADVERTISEMENT

ഫെഡറൽ-പ്രവിശ്യ സർക്കാരുകൾ തമ്മിലുള്ള പുതിയ മൂന്ന് വർഷത്തെ ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ കരാറിന്റെ ഭാഗമായി പ്രഖ്യാപിക്കുന്ന ആദ്യ പ്രൊജക്റ്റാണിത്. ഈ കരാർ പ്രകാരം ആശുപത്രികളും ദീർഘകാല പരിചരണ കേന്ദ്രങ്ങളും ഉൾപ്പെടെയുള്ള ആരോഗ്യ മേഖലയുടെ വികസനത്തിനായി സസ്കാച്ചെവന് ആകെ 195.1 മില്യൺ ഡോളർ ഫെഡറൽ ധനസഹായമായി ലഭിക്കും. ഇത് സസ്കാച്വാനിലേക്ക് പദ്ധതിയിട്ടിരിക്കുന്ന 610.6 മില്യൺ ഡോളറിലധികം വരുന്ന വിശാലമായ ഫെഡറൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന്റെ ഭാഗമാണ്.

ALSO READ: എഡ്മിന്റന്‍ ട്രേഡ്‌സ് കോളേജിന് സമീപം വെടിയൊച്ച കേട്ടതായി വിദ്യാര്‍ത്ഥി; കോളേജിലേക്കുള്ള പ്രവേശനം തടഞ്ഞ് പോലീസ്

സസ്കാറ്റൂണിൽ ചികിത്സ തേടിയെത്തുന്ന പ്രവിശ്യയിലുടനീളമുള്ള ജനങ്ങളുടെ ജീവിതനിലവാരവും പരിചരണവും മെച്ചപ്പെടുത്താൻ ഈ പുതിയ ലോഡ്ജ് സഹായിക്കുമെന്ന് സസ്കാച്വാൻ സസ്ക്ബിൽഡ്സ് ആൻഡ് പ്രൊക്യുർമെന്റ് മന്ത്രി ഷോൺ വിൽസൺ പറഞ്ഞു. രോഗികൾക്ക് ശരിയായ സമയത്ത്, ശരിയായ സ്ഥലത്ത്, ശരിയായ പരിചരണം ഉറപ്പാക്കാൻ ഈ ധനസഹായം വഴിയൊരുക്കുമെന്ന് പ്രവിശ്യാ ആരോഗ്യ മന്ത്രി ജെറെമി കോക്രിളും വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canadacanada malayalam newscanada newsSaskatchewan
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Liana Shanti
Saskatchewan

ആഭിചാര ആരോപണം, ഓൺലൈൻ വേട്ടയാടൽ; സസ്കാച്വാൻ സ്വദേശികളുടെ പരാതയിൽ ആൾദെവത്തിന് വൻതുക പിഴ

by Canada Varthakal
November 3, 2026
Saskatchewan Justice Minister
Saskatchewan

ഹോട്ടലുകളും ടാക്സികളും ഇനി പോലീസിന്റെ നിരീക്ഷണത്തിൽ: മനുഷ്യക്കടത്ത് തടയാൻ സസ്കാച്വാനിൽ പുതിയ നിയമ ഭേദഗതി

by Canada Varthakal
November 2, 2026
TESTING
Saskatchewan

ഫസ്റ്റ് റെസ്‌പോണ്ടർമാർക്കുള്ള മാൻഡേറ്ററി ടെസ്റ്റിംഗ് ബിൽ: നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സസ്കാച്വാൻ

by Canada Varthakal
October 31, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.