എഡ്മിന്റന്‍: ആല്‍ബര്‍ട്ട പ്രവിശ്യയിലെ വടക്കുപടിഞ്ഞാറന്‍ എഡ്മന്റനിലുള്ള ആല്‍ബര്‍ട്ട പൈപ്പ് ട്രേഡ്‌സ് കോളേജിന് സമീപം വെടിയൊച്ച കേട്ടതായി വിദ്യാര്‍ത്ഥി. വെള്ളിയാഴ്ച രാവിലെ 8.30-ഓടെ പാര്‍ക്കിങ് സ്ഥലത്തുനിന്ന് അഞ്ചോ ആറോ വെടിയൊച്ചകള്‍ കേട്ടെന്നും നെഞ്ചില്‍ വെടിയേറ്റ ഒരാളെ കണ്ടെന്നും വിദ്യാര്‍ത്ഥി സി.ടി.വി ന്യൂസ് എഡ്മന്റണിനോട് പറഞ്ഞു.

സംഭവത്തെത്തുടര്‍ന്ന് പോലീസ് കോളേജിലേക്കുള്ള പ്രവേശനം തടഞ്ഞു. യെല്ലോഹെഡ് ട്രെയിലിനും 170 സ്ട്രീറ്റ് നോര്‍ത്ത് വെസ്റ്റിനും സമീപമുള്ള കോളേജിലും പ്ലംബേഴ്സ് ആന്‍ഡ് പൈപ്പ്ഫിറ്റേഴ്സ് യുഎ ലോക്കല്‍ യൂണിയന്‍ നമ്പര്‍ 488-ലും വെള്ളിയാഴ്ച രാവിലെ ഒന്‍പതോടെ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. തുടര്‍ന്ന് നിരവധി പോലീസ് വാഹനങ്ങളും സ്ഥലത്തെത്തി.
സംഭവസമയത്ത് കെട്ടിടത്തിന്റെ മൂന്നാം നിലയിലായിരുന്നു താനെന്നും താഴെയുള്ള പാര്‍ക്കിങ് സ്ഥലത്തുനിന്നാണ് വെടിയൊച്ച കേട്ടതെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. കോളേജ് ഏകദേശം ഒരു മണിക്കൂറോളം അടച്ചിട്ടതായും അവര്‍ വ്യക്തമാക്കി.
ALSO READ: പെന്‍സില്‍വാനിയയില്‍ വെടിവെപ്പ്; ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു
എന്നാല്‍ വെടിവയ്പ് നടന്നതായി പോലീസോ കോളേജ് അധികൃതരോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘Edmonton College Shooting Report’




