Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

ഫസ്റ്റ് റെസ്‌പോണ്ടർമാർക്കുള്ള മാൻഡേറ്ററി ടെസ്റ്റിംഗ് ബിൽ: നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സസ്കാച്വാൻ

Canada Varthakal by Canada Varthakal
October 31, 2026
in Saskatchewan
Reading Time: 1 min read
TESTING

TESTING

സസ്കാച്വാൻ: അടിയന്തര സേവന വിഭാഗങ്ങളിലെ ജീവനക്കാർക്ക് ജോലിസ്ഥലങ്ങളിൽ ഉണ്ടാകുന്ന രോഗബാധ പരിശോധന നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ സസ്കാച്വാൻ സർക്കാർ. എച്ച്.ഐ.വി (HIV), ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയ പകർച്ചവ്യാധികൾ പകരാൻ സാധ്യതയുള്ള സന്ദർഭങ്ങൾ വരുമ്പോൾ നടത്തുന്ന പരിശോധനകൾ വൈകുന്നത് ഒഴിവാക്കാനാണ് ‘ദി മാൻഡേറ്ററി ടെസ്റ്റിംഗ് ആൻഡ് ഡിസ്‌ക്ലോഷർ ആക്ടിൽ’ ഭേദഗതി വരുത്തുന്നത്.

നിലവിൽ കോടതി ഉത്തരവുകളിലൂടെ പരിശോധന നടത്തുന്നതിന് കുറഞ്ഞത് മൂന്ന് ദിവസത്തെ നോട്ടീസ് കാലാവധി ആവശ്യമാണ്. എന്നാൽ പുതിയ ഭേദഗതിയോടെ, ആ വ്യക്തികളുടെ സാന്നിധ്യമില്ലാതെ തന്നെ (ex-parte application) അപേക്ഷ പരിഗണിച്ച് വെറും രണ്ട് മണിക്കൂറിനുള്ളിൽ കോടതി ഉത്തരവ് നേടാൻ സാധിക്കും. ഇതിലൂടെ ദിവസങ്ങൾ നീണ്ടിരുന്ന പരിശോധനാ ഫലം ഇനി മണിക്കൂറുകൾക്കുള്ളിൽ ലഭ്യമാകും.

ADVERTISEMENT
IMG 20261031 130905 345

എച്ച്.ഐ.വി പോലെയുള്ള രോഗങ്ങൾക്ക് എക്സ്പോഷറിന് ശേഷമുള്ള മുൻകരുതൽ ചികിത്സകൾ (Post-exposure treatment) എത്രയും വേഗം ആരംഭിക്കുന്നതാണ് കൂടുതൽ ഫലപ്രദമെന്ന് ജസ്റ്റിസ് മിനിസ്റ്റർ ടിം മക്‌ലിയോഡ് റെജീന പോലീസ് സർവീസ് ആസ്ഥാനത്ത് മാധ്യമങ്ങളോട് പറഞ്ഞു. പരിശോധനാ ഫലം വേഗത്തിൽ ലഭിക്കുന്നത് കൃത്യമായ ചികിത്സ തീരുമാനം എടുക്കാൻ ആരോഗ്യപ്രവർത്തകർക്കും ജീവനക്കാർക്കും സഹായകരമാകും.

ALSO READ: സസ്‌കാച്വാനിൽ 100 ദിവസത്തിനകം ആരോഗ്യ ഉപദേശക സമിതി രൂപികരിക്കും; വാഗ്ദാനവുമായി എന്‍ഡിപി നേതാവ് കാര്‍ല ബെക്ക്

പൊലീസ്, ഫയർഫോഴ്സ് വിഭാഗങ്ങൾ ഈ നിയമനിർമ്മാണത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പരിശോധനാ ഫലത്തിനായി ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന മാനസിക സങ്കീർണ്ണതയും ആശങ്കയും കുറയ്ക്കാൻ ഈ മാറ്റം സഹായിക്കുമെന്ന് റെജീന പോലീസ് സർവീസ് ഡെപ്യൂട്ടി ചീഫ് ട്രെന്റ് സ്റ്റീവ്ലിയും, റെജീന ഫയർ ആൻഡ് പ്രൊട്ടക്റ്റീവ് സർവീസസ് ചീഫ് ലെയ്ൻ ജാക്സണും വ്യക്തമാക്കി. ഭൂരിഭാഗം ആളുകളും സ്വമേധയാ പരിശോധനയ്ക്ക് തയ്യാറാകാറുണ്ടെങ്കിലും ചിലർ വിസമ്മതിക്കുകയോ സമ്മതം അറിയിക്കാൻ സാധിക്കാത്ത അവസ്ഥയിലോ ആകുമ്പോഴാണ് ഈ നിയമപരമായ ഇടപെടൽ ആവശ്യമായി വരുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canadacanada malayalam newscanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Liana Shanti
Saskatchewan

ആഭിചാര ആരോപണം, ഓൺലൈൻ വേട്ടയാടൽ; സസ്കാച്വാൻ സ്വദേശികളുടെ പരാതയിൽ ആൾദെവത്തിന് വൻതുക പിഴ

by Canada Varthakal
November 3, 2026
Saskatchewan Justice Minister
Saskatchewan

ഹോട്ടലുകളും ടാക്സികളും ഇനി പോലീസിന്റെ നിരീക്ഷണത്തിൽ: മനുഷ്യക്കടത്ത് തടയാൻ സസ്കാച്വാനിൽ പുതിയ നിയമ ഭേദഗതി

by Canada Varthakal
November 2, 2026
Roadwork area with construction signs and traffic cones.
Saskatchewan

വെല്ലുവിളിയായി മഞ്ഞുവീഴ്ച ; സാസ്‌കറ്റൂണിലെ റോഡ് നിര്‍മാണം വൈകിയേക്കും

by Canada Varthakal
October 29, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.