സസ്കാച്വാൻ: സസ്കാച്വാനിൽ ഈ വാരാന്ത്യത്തിൽ അതിശക്തമായ കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ളതായി എൻവയോൺമെന്റ് കാനഡയുടെ മുന്നറിയിപ്പ്. പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കനത്ത മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുള്ളതിനാലാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.
കൊടുങ്കാറ്റിന്റെ ഭാഗമായി പ്രദേശത്ത് മഴ പെയ്ത ശേഷം കനത്ത മഞ്ഞുവീഴ്ചയായി മാറാനാണ് സാധ്യത. ക്രീ ലേക്ക്, യുറേനിയം സിറ്റി, ഫോണ്ട്-ഡു-ലാക് തുടങ്ങിയ വടക്കൻ മേഖലകളിൽ 50 സെന്റീമീറ്റർ വരെ മഞ്ഞുപെയ്യാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ചിലയിടങ്ങളിൽ ശനിയാഴ്ച മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റും വീശിയടിച്ചേക്കാം. തെക്കൻ, കിഴക്കൻ ഭാഗങ്ങളിൽ ശനിയാഴ്ചയോടെ കാലാവസ്ഥ മാറിമറിയുമെന്നും 40 മില്ലീമീറ്റർ വരെ മഴ ലഭിച്ചേക്കാമെന്നും റിപ്പോർട്ടുണ്ട്.
ALSO READ: NL PNP/AIP ഡ്രോ: 2026 ഒക്ടോബർ 16-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം
മഞ്ഞുവീഴ്ചയും കാറ്റും കാരണം കാഴ്ചാപരിധി കുറയുന്നതിനാൽ റോഡുകളിൽ വാഹനയാത്ര ദുഷ്കരമാകാൻ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനായി ആളുകൾ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും യാത്ര തിരിക്കുന്നവർ കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി പരിശോധിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രിയോടെ കാലാവസ്ഥ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Saskatchewan Weather Warning
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





